July 16, 2026

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം അനുസ്മരണം നടത്തി

0
IMG-20191031-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ഇന്ത്യയുടെ ഉരുക്കു വനിതയും, ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 35-)0 രക്തസാക്ഷിത്വ വാർഷിക ദിനം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി അനുസ്മരിച്ചു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ എൻ.കെ.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.കമ്മന മോഹനൻ, ടി.എ.റെജി, ജേക്കബ് സെബാസ്ത്യൻ, ശ്രീകാന്ത് പട്ടയൻ, സണ്ണി ചാലിൽ, പി.എം.ബെന്നി, മുജീബ് കോടിയോടൻ, എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *