July 16, 2026

കാറ്റും മഴയും: വയനാട്ടിൽ മൂന്നിടത്ത് കൺട്രോൾ റൂമുകൾ തുറന്നു.: 1077 ലേക്കും വിളിക്കാം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
തീവ്രന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ  കേരളത്തിൽ വിവിധയിടങ്ങളിൽ, വിശേഷിച്ച് തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. 
ശക്തമായ  കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് വേണ്ടി സുരക്ഷിതമായ ക്യാമ്പുകൾ ആരംഭിക്കുന്നതാണ്. അപകടാവസ്ഥയിലുള്ള പോസ്റ്റുകളെയും മരങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുകയും അപകടമുണ്ടാക്കാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാവുകയും വേണം. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളിൽ താമസിക്കുന്നവരെയും സുരക്ഷയുടെ ഭാഗമായി മാറ്റിത്താമസിപ്പിക്കുന്നതാണ്. അത്തരത്തിൽ ഉള്ളവർക്ക് വില്ലേജ് ഓഫീസർമാരെ ബന്ധപ്പെട്ടാൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തും.
തീവ്രന്യൂനമർദത്തിന്റെ പ്രഭാവം രാത്രിയിലും തുടരാനുള്ള സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള ചുവടെ പറയുന്ന അധിക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
ശക്തമായ കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ഇവയ്ക്ക് കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
ഇലക്ട്രിക്ക് കമ്പികൾ  പൊട്ടിവീഴാൻ  സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക. 
വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളിൽ ഇലെക്ട്രിക്ക് ഷോക്ക് ഇല്ല എന്നുറപ്പ് വരുത്തുക. 
അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളെയും പ്രത്യേകം ഈ കാര്യത്തിൽ ശ്രദ്ധിക്കുക. 
മലയോരമേഖലയിലേക്കുള്ള അടിയന്തര ആവശ്യങ്ങൾക്കുള്ളതല്ലാത്ത ഗതാഗതം വൈകീട്ട് 6 മണി മുതൽ രാവിലെ 7 മണി വരെ ഒഴിവാക്കേണ്ടതാണ്.
വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ആളുകൾ ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 
വൈകുന്നേരങ്ങളിലെ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് GSI കണ്ടെത്തിയ കുടുംബങ്ങളെയും 2019 ൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച വിദഗ്ധ സമിതി പഠനം നടത്തി അപകടാവസ്ഥയുള്ളതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരെയും  മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാർ ചെയ്യുന്നതാണ്.
കഴിഞ്ഞ  2 വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി വീടുകൾ തകരുകയും പുനർനിർമ്മാണം പൂർത്തിയാകാത്തതുമായ  വീടുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ അതാത് വില്ലേജിൽ ക്യാമ്പുകൾ തുറന്ന് താമസിക്കുവാനുള്ള സൗകര്യവും ചെയ്ത് തരുന്നതാണ്.
 ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്‌. അടിയന്തിര സാഹചര്യങ്ങളിൽ സഹായങ്ങൾക്കായി 1077 എന്ന ടോൾഫ്രീ നമ്പരിലോ, 04936 204151 എന്ന നമ്പരിലോ ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്‌ 
പരിഭ്രാന്തി വേണ്ട. നമ്മൾ സജ്ജരാണ്‌. കരുതലോടെയിരിക്കാം. 
താലൂക്ക് കോൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 
താലൂക്ക്‌ കണ്ട്രോൾ റൂമുകൾ
===============
സുൽത്താൻ ബത്തേരി. 04936 220296
മാനന്തവാടി: 04935 240231
വൈത്തിരി: 04936 255229
കെ.എസ്‌.ഇ.ബി. കണ്ട്രോൾ റൂം
================
1912
04936 202398
തഹസിൽദാർ
==========
സു. ബത്തേരി : 9447097707
മാനന്തവാടി : 9447097704
വൈത്തിരി : 9447097705
 
അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കുക ദയവായി.
പരിഭ്രമം ആവശ്യമില്ല. മുൻകരുതൽ നടപടികൾ ദയവായി കൈക്കൊള്ളുക. നമുക്ക് ഒന്നിച്ച് സുരക്ഷ ഉറപ്പ് വരുത്താം 
#WayanadDistrictAdministration
#wayanadWE
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *