October 20, 2026

ചെറൂർ പള്ളിയിൽ ഓർമ്മപെരുന്നാൾ ഇന്ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ ചെറൂർ സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ പരുമല
തിരുമേനിയുടെ ഒാർമ്മപെരുന്നാൾ ഇന്ന് തുടങ്ങും. വൈകിട്ട് 4ന് ഫാ. കെ.കെ.
വർഗീസ് കൊടിയേറ്റും. വിവിധ ഇടവകകളിൽ നിന്ന് പുറപ്പെടുന്ന പദയാത്രകൾക്ക്
സ്വീകരണം, സന്ദേശം, കുറുക്കൻമൂല കുരിശിങ്കലേക്ക് പ്രദക്ഷിണം, സ്നേഹ
വിരുന്ന് എന്നിവ നടക്കും. 2ന് രാവിലെ 8.30ന് മന്നിൻമേൽ കുർബാന, പ്രസംഗം,
കുറുക്കൻമൂല കുരിശിങ്കലേക്ക് പ്രദക്ഷിണം,ആശീർവാദം, സ്നേഹ വിരുന്ന് എന്നിവ
ഉണ്ടാകും.
സുധീഷ് കരിങ്ങാരി സ്മാരക ലേഖന രചനാ മത്സരം
മാനന്തവാടി ∙ ദ്വാരക ഗുരുകുലം കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
പ്രഥമ സുധീഷ് കരിങ്ങാരി സ്മാരക ജില്ലാ തല പരിസ്ഥിതി ലേഖന രചനാ മത്സരം 4ന്
നടക്കും. രാവിലെ 10 ന് മത്സസരം ആരംഭിക്കും. ഹയർ സെക്കൻഡറി, കോളജ്, പൊതു
വിഭാഗം എന്നീ തലങ്ങളിലാണ് മത്സസരം. വിജയികൾക്ക് 7 ന് നടക്കുന്ന ജൂബിലി
സമാപന ചടങ്ങിൽ വച്ച് കാഷ് അവാർഡും പുരസ്കാരവും നൽകും. 94955479 11.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *