May 2, 2024

മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരെ നിയമിക്കണം: കോണ്‍ഗ്രസ്

0

കല്‍പ്പറ്റ: മുണ്ടേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കല്‍പ്പറ്റ നഗരസഭയുടെ കീഴിലുള്ള അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ ബുദ്ധിമുട്ടിലാണ്. യു ഡി എഫിന്റെ ഭരണകാലത്ത്  സ്ഥാപിച്ച ആ സെന്ററില്‍ മൂന്ന് ഡോക്ടര്‍മാര്‍  പതിവായി രോഗികളെ പരിശോധിച്ചിരുന്നു. വെങ്ങപ്പള്ളി, പിണങ്ങോട്, മുണ്ടേരി, മണിയങ്കോട്, തെക്കുംതറ, കോട്ടത്തറ, മുട്ടില്‍, കല്‍പ്പറ്റ എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്ക് വലിയ രീതിയില്‍ ഉപകാരപ്രദമായിരുന്നു ഈ ഹെല്‍ത്ത് സെന്റര്‍. പ്രതിദിനമെത്തുന്ന മുന്നൂറോളം രോഗികളെ പരിശോധിക്കാന്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. നിലവിലുള്ള ഡോക്ടറും വളരെ പെട്ടന്ന് സ്ഥലം മാറി പോകുന്നതിനാല്‍ ഈ ഹെല്‍ത്ത് സെന്റ് അടച്ചിടേണ്ട സാഹചര്യമാണുള്ളത്. നഗരസഭാ അധികൃതരുടെ ഒത്താശയോട് കൂടി ഈ സ്ഥാപനം അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി പി ആലി, ടി ജെ ഐസക്, സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, എസ് മണി, കെ കെ മുത്തലിബ്, സാലി റാട്ടക്കൊല്ലി, സലീം കാരാടന്‍, കെ മഹേഷ്, പി വിനോദ്കുമാര്‍, കെ അജിത, പി ആയിഷ, പി ആര്‍ ബിന്ദു, ജല്‍ത്രൂദ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *