August 13, 2026

മതങ്ങൾക്കതീതമായി മനുഷ്യ സൗഹൃദം സംരക്ഷിക്കാൻ തയ്യാറാവണമെന്ന് സിറാജ് ഇബ്രാഹിം സേട്ട്.

0
IMG_20191031_204827.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മതങ്ങൾക്കതീതമായി മനുഷ്യ സൗഹൃദം സംരക്ഷിക്കാൻ നാം തയ്യാറാവണമെന്ന് പേഴ്സണൽ ലോ ബോർഡ് മെമ്പർ സിറാജ് ഇബ്രാഹിം സേട്ട്
എല്ലാ മതങ്ങളും മനുഷ്യ നൻമക്ക് വേണ്ടിയുള്ളതാണ്. മതങ്ങളെ യഥാത്ഥത്തിൽ ഉൾകൊള്ളാൻ കഴിയാത്ത വരും
 കൃത്യമായി പഠിക്കാത്തവരുമാണ് ആക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും മതങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും
അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങളുംപീഡനങ്ങളും മറ്റ് ആക്രമണങ്ങളും തടയാൻ  യുവതലമുറ മുന്നോട്ട് വരണമെന്നും മനുഷ്യൻ നൻമയുടെ പാതകൾ പിന്തുടരാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു '
പ്രവാചകൻമാരെല്ലാം മനുഷ്യനെയും സ്വിഷ്ട്രാവിനെയും കൂട്ടിയിണക്കുന്ന കണ്ണികളാണെന്നും അവരെല്ലാം മനുഷ്യനൻ മക്കും മതസൗഹാർദ്ദത്തിനുമാണ് മുൻതൂക്കം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തകർന്ന് കൊണ്ടിരിക്കുന്ന മനുഷ്യ ഐക്യം പൂർവീകരുടെ കാലത്തുള്ള ഐക്യത്തിലേക്ക് കൊണ്ട് വരാൻ
അള്ളാഹുവിന്റെ ഭവനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുനർനിർമ്മിച്ച കെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദിന്റെ ഉൽഘാടനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *