August 10, 2026

ആർദ്രം:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി

0
chithra-rachana-malsaram.jpg
By ന്യൂസ് വയനാട് ബ്യൂറോ


ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യകേരളം വയനാട്, മീനങ്ങാടി ചണ്ണാളി ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നായ ശുചിത്വശീലം എന്ന വിഷയത്തെ അധികരിച്ചായിരുന്നു മത്സരം. പ്രീ പ്രൈമറി, ഒന്ന്-രണ്ട് ക്ലാസുകള്‍, മൂന്ന്-നാല് ക്ലാസുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായി നടത്തിയ മത്സരത്തില്‍ 170 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍- യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍: ഗോഡ്വിന്‍ ആന്റോ, അജിത്ത്, വസുദേസ് (പ്രീ പ്രൈമറി), കിരണ്‍, ദില്‍ഷാന്‍, അഭിനവ് (ഒന്ന്-രണ്ട് ക്ലാസുകള്‍), ഉമ്മു ഹബീബ, അഭിരാമി, ഷാഹുല്‍ ഹമീദ് (മൂന്ന്-നാല് ക്ലാസുകള്‍). വിജയികള്‍ക്ക് പി.ടി.എ പ്രസിഡന്റ് പി.കെ സുധാകരന്‍, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോണ്‍, അധ്യാപിക കെ.എം സുമതി എന്നിവര്‍ മൊമന്റോ നല്‍കി. ആരോഗ്യകേരളം വയനാട് ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, അധ്യാപകരായ പി.ആര്‍ പ്രദീപ്, കമറുലൈല, ഉഷ, ജലീസ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *