October 18, 2026

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വര്‍ദ്ധിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.  മിനിമം പെന്‍ഷന്‍ സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് എന്നിവയ്ക്ക് നിലവിലുള്ള നിരക്ക് 1200 രൂപയില്‍ നിന്നും 5000 രൂപയായി വര്‍ദ്ധിപ്പിച്ചു.  ഗുഡ്‌സ് വെഹിക്കിള്‍ (ഹെവി, ലൈറ്റ്) 1200 ല്‍ നിന്ന് 3500 രൂപയായും ടാക്‌സി ക്യാബ് 1200 ല്‍ നിന്ന് 2500 ആയും ഓട്ടോറിക്ഷ 1200 ല്‍ നിന്ന് 2000 ആയും വര്‍ദ്ധിപ്പിച്ചു. മരണാനന്തര ധനസഹായം, അപകട ചികിത്സാ ധനസഹായം, ചികിത്സാ ധനസഹായം എന്നിവ 50000 രൂപയില്‍ നിന്നും ഒരു ലക്ഷം ആയും അപകട മരണാനന്തര ധനസഹായം ഒന്നര ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷമായും വിവാഹ ധനസഹായം രണ്ട് ലക്ഷം രൂപയില്‍ നിന്ന് നാല് ലക്ഷം രൂപയായും ഉയര്‍ത്തി.  ഉടമ തൊഴിലാളി അംശാദായം 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *