പ്രകൃതിക്ക് ഇണങ്ങുന്ന മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾ മുൻകയ്യെടുക്കണം: സി.കെ.ശശീന്ദ്രൻ എം.എൽ.എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:
 പ്രകൃതിക്കിണങ്ങുന്ന മൃഗസംരക്ഷണപരിപാലന പ്രവർത്തങ്ങൾക്ക്
വിദ്യാർത്ഥികൾ മുൻകയ്യെടുക്കണമെന്ന് .സി.കെ. ശശീന്ദ്രൻ എം.എൽ.എ.
അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളിൽ അനുവർത്തിച്ചുവരുന്ന പ്രകൃതിക്ക്
ഇണങ്ങുന്ന നവീന മൃഗസംരക്ഷണ രീതികൾ ഇവിടെയും പ്രാവർത്തികമാക്കണമെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
വെറ്ററിനറി സർവ്വകലാശാലയിൽ നിന്നും പ്രവൃത്തി പരിശീലനത്തിനായി
അമേരിക്കയിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ അനുമോദിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയിലെ പൗൾട്ടറി
വിഭാഗത്തിനു കീഴിലുള്ള കോഴ്സായ ബി.എസ്.സി, പൗൾട്ടറി പ്രൊഡക്ഷൻ ആൻറ്
ബിസിനസ് മാനേജ്മെൻറിന്റെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥിനികളായ അനു വർഗ്ഗീസ്,
നിമിഷ ജോസഫ്, സ്നേഹ രമേഷ്, ജിൻസി അന്നമ്മ ജോൺ എന്നീ
വിദ്യാർത്ഥിനികളാണ് പ്രവൃത്തി പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകുന്നത്.
ചടങ്ങിന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം.ആർ.
ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. എൻ.അശോക്, ഡയറക്ടർ
ഓഫ് അക്കാഡമിക്സ് ആൻറ് റിസർച്ച് ഡോ.അജിത് ജേക്കബ് ജോർജ്ജ്, ഡീൻ ഇൻ
ചാർജ് ഡോ.ബാലുസ്വാമി, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.സിമി.ജി,
ഡോ.സെന്തിൽ മുരുകൻ, ഡോ.ഇ.എം. മുഹമ്മദ്, ടീച്ചിങ്ങ് അസിസ്മന്റ് .ഇമ്മാനുവൽ
മനോജ്, പി.ടി.എ. പ്രസിഡൻറ് ' ജോയ്, കോളേജ് യൂണിയൻ
സെക്രട്ടറി ശ്രീ.മാസിൻ പി., ബാച്ച് റെപ്രസന്റേറ്റീവ് കുമാരി മാളവിക എന്നിവർ
ആശംസകൾ നേർന്നു.
കോഴ്സ് ഡയറക്ടർ ഡോ. അബ്ദുൾ മുനീർ സ്വാഗതവും പി.ടി.എ. സെക്രട്ടറി
.ചാക്കോ എം.എം. നന്ദിയും പറഞ്ഞു .
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *