August 12, 2026

കെ ഫോൺ ഇന്റർനെറ്റ് പദ്ധതിയിൽ കേബിൾ മേഖലയെയും ഉൾപ്പെടുത്തണമെന്ന് കേരള കേബിൾ ടി.വി. അസോസിയേഷൻ .

0
IMG-20191106-WA0377.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള കേബിൾ ടി.വി. അസോസിയേഷൻ മാനന്തവാടി മേഖല സമ്മേളനം നടത്തി.മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനം നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.തങ്കച്ചൻ പുളിഞ്ഞാൽ അദ്ധ്യക്ഷത വഹിച്ചു.സി.ഒ .എ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ്, സെക്രട്ടറി പി.എം.ഏല്യാസ്, ജില്ലാ കമ്മിറ്റി അംഗം അഷറഫ് പൂക്കയിൽ, ബിജു ജോസ്, വി.ജെ.ജോമേഷ്, കെ.എൻ.വി ജിത്ത്, തുടങ്ങിയവർ സംസാരിച്ചു.കേരള സർക്കാർ കൊണ്ടുവരുന്ന കെ ഫോൺ ഇന്റർനെറ്റ് പദ്ധതിയിൽ കേബിൾ മേഖലയെയും ഉൾപ്പെടുത്തുക, വൈദ്യുതി തൂൺ നിരക്ക് കുറക്കുക, വയനാട്മെഡിക്കൽ കോളേജ് പ്രവർത്തനം ഉടൻ ആരംഭിക്കുക, രാത്രിയാത്രാ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റായി തങ്കച്ചൻ പുളിഞ്ഞാലിനെയും സെക്രട്ടറിയായി കെ.എൻ.വിജിത്തിനെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *