June 22, 2026

കായികമേളക്ക് ദാഹമകറ്റാൻ നൻമ പ്രവർത്തകരുടെ സാന്നിധ്യം

0
IMG-20191107-WA0181.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മഹറൂഫ് പനമരം
പനമരം:  ജില്ലാ സ്കൂൾ കായിക മേളക്കെത്തുന്നവർക്ക് വേനൽ ചൂടിൽ ദാഹമകറ്റാൻ പനമമരം നൻമ ചാരിറ്റി പ്രവർത്തകരുടെ  നാരങ്ങാവെള്ളവും .
രണ്ട് വർഷമായി പനമരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റി കൂട്ടായ് മ നിരവധി സേവനങ്ങൾ ഇതിനോടകം നടത്തി പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്
കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും  പുതുക്കി പണിയാനുള്ള സഹായവും നൽകിയിരുന്നു  .
 സാധു കുടുംബത്തിന് നിർമ്മിച്ച് കൊടുക്കുന്ന ഭവനത്തിന്റെ പണി കൈതക്കലിൽ പൂർത്തിയായി വരികയാണ്.
കരിമ്പുമ്മലിൽ  മാതാപിതാക്കളോ സഹോദരങ്ങളൊ ഇല്ലാത്ത തീർത്തും ഒറ്റപെട്ട് പോയ അനാഥപെൺകുട്ടിക്ക്  ആങ്ങളമാരായി നിന്ന് സ്വർണ്ണവും വസ്ത്രവും ഭക്ഷണവും മൊരുക്കി വിവാഹം നടത്തിയത് നൂറോളം അംഗങ്ങളുള്ള നൻമ കൂട്ടായ്മയാണ്.
മയക്ക് മരുന്നിനടിമപ്പെട്ട വരെ കണ്ടെത്തി ഇതിൽ നിന്നും മുക്തമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും നൻമ ചാരിറ്റി പ്രവർത്തകർ ചെയ്തു വരുന്നുണ്ട്. നൻമ കൂട്ടായ്മയുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് ജസീർ കടന്നോളിയുടെ നേതൃത്വത്തിലുള്ള ഫൈസൽ മഞ്ചേരി ഹൈദ്രോസ് തങ്ങൾ അമീർ  എം കെ താരിസ് എ പി  തിരുവാൾ റിയാസ് എന്നിവർ ഉൾപ്പെടുന്ന എൺപത്തി നാലംഗ സംഘമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *