April 20, 2024

വൈത്തിരിയില്‍ 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം

0

വൈത്തിരി ടൗണില്‍ നവംബര്‍ 15 മുതല്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വരും. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയിലാണ് തീരുമാനം. പരിഷ്‌ക്കരണത്തില്‍ എന്തെങ്കിലും അപാകതകള്‍ കാണുന്നപക്ഷം അവ പരിശോധിച്ച് ഡിസംബര്‍ ഒന്നു മുതല്‍ നിയമം കര്‍ശനമായി നടപ്പിലാക്കും. ട്രാഫിക്ക് പരിഷ്‌ക്കാര പ്രകാരം ബസ് സ്റ്റാന്‍ഡിനു മുമ്പിലുളള ഓട്ടോ സ്റ്റാന്‍ഡ് ഉണക്കമീന്‍ കട മുതല്‍ കെ.പി ഖാദര്‍ വഴി വരെ ക്രമീകരിച്ചിരിക്കുന്നു.  ഓട്ടോറിക്ഷകള്‍ ഒന്നില്‍ കൂടുതല്‍ വരികളായി നിര്‍ത്തിയിടാന്‍ പാടില്ല. പഴയ പോലീസ് സ്‌റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാന്റ് ഡെയ്‌ലി നീഡ്‌സ് കട മുതല്‍ അനില്‍ വളക്കട ബില്‍ഡിംഗ്  വഴി വരെയും  പകല്‍വീടിന് സമീപമുള്ള ഓട്ടോസ്റ്റാന്റ് തല്‍സ്ഥിതി തുടരാനും  പഞ്ചായത്തിന് സമീപമുള്ള ഓട്ടോ സ്റ്റാന്റ് പഞ്ചായത്ത് കിണര്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയുമായിരിക്കും.  നാലുചക്ര ഓട്ടോ റിക്ഷകളുടെ പാര്‍ക്കിംങ് സി.പി.എം പാര്‍ട്ടി ഓഫീസ് സമീപമുള്ള പഞ്ചായത്ത് കിണര്‍ മുതല്‍ മുകളിലേക്കാണ്. നാലുചക്ര ഓട്ടോകളുടെ പാര്‍ക്കിങ് റോഡിനഭിമുഖവും ഓട്ടോകളുടെ  എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തിട്ടിണ്ട്. കോ-ഓപ്പറോറ്റീവ് ബാങ്കിന് എതിര്‍വശത്താണ്  ഗുഡ്‌സ് ഓട്ടോസ്റ്റാന്റ്. പിക്ക് അപ് ജീപ്പുകള്‍ പൊഴുതന റോഡില്‍  നിലവിലെ സ്ഥലത്തും ടാക്‌സി സ്റ്റാന്‍ഡ് ദീപ ബേക്കറിക്ക് എതിര്‍വശത്ത് നിലവിലുള്ള സ്ഥലത്തും തുടരും. ട്രാവലര്‍ വാഹനങ്ങള്‍ക്ക് കച്ചേരിപ്പാറ ഭാഗത്താണ്  പാര്‍ക്കിംങ് അനുവദിച്ചിട്ടുള്ളത്. പ്രൈവറ്റ് വാഹനങ്ങളുടെ പാര്‍ക്കിംങ് അനില്‍ വളക്കടയുടെ മുന്‍വശം മുതല്‍ മുകളിലേക്ക് ഒരു സൈഡില്‍ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. പൊഴുതനയില്‍ നിന്നും വരുന്ന ബസുകള്‍ മാവേലിക്കു മുന്‍പിലും പൊഴുതന ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മുസ്ലിം പളളിക്കു സമീപവും നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.  പൊഴുതന ജംങ്ഷന്‍ മുതല്‍ ഫാമിലി മെറ്റല്‍സ് വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും  വൈത്തിരി ബസ് സ്റ്റാന്റിനുളളില്‍ മറ്റു വാഹനങ്ങളുടെ പാര്‍ക്കിംങ്ങും വൈത്തിരി ടൗണില്‍ വാഹനങ്ങളിലുളള കച്ചവടവും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ടാക്‌സി സ്റ്റാന്റുകള്‍ക്ക് പുറകിലുളള കച്ചവട സ്ഥാപനങ്ങള്‍ക്ക് മാര്‍ഗതടസ്സമില്ലാത്ത രീതിയില്‍ മാത്രമേ  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ കച്ചവട സ്ഥാപനങ്ങളിലെ സാധന സാമഗ്രികള്‍ ഫൂട്പാത്തില്‍ ഇറക്കി വെയ്ക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പരിഷ്‌കാരം നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എല്ലാവരും സഹകരിക്കണമെന്നും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *