മലയാള ഭാഷ വാരാഘോഷം സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ticsകല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷ വാരാഘോഷം സമാപിച്ചു. ഡോ. എപിജെ  അബ്ദുള്‍കലാം മൊമ്മോറിയല്‍ ഹാളില്‍ വാരാഘോഷ സമാപന സമ്മേളനവും സെമിനാറും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഭാഷാസന്ദേശം നല്‍കി. 'കഥകളിയും മലയാള സാഹിത്യവും' എന്ന വിഷയത്തില്‍ കോട്ടക്കല്‍ സി.എം ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി. 
കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് മലയാള ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. ജീവനക്കാര്‍ക്കുവേണ്ടി കയ്യെഴുത്ത് മത്സരവും, 'നല്ല മലയാളം' വിഷയത്തെ ആസ്പദമാക്കി സംവാദവും, 'മലയാള ഭാഷ ചരിത്രവും സാഹിത്യവും' വിഷയത്തില്‍ പ്രശ്‌നോത്തരിയും വിവിധ കല-സാംസ്‌ക്കാരിക പരിപാടികളും വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 
ഹാരിസ് നെന്‍മേനി, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍, സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍, അസി. ടൗണ്‍ പ്ലാനര്‍ ടി.എന്‍ ചന്ദ്രബോസ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ. സത്യബാബു, അസി. ലേബര്‍ ഓഫീസര്‍ കെ.കെ വിനയന്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി. ഹരികുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ സി.പി സുധീഷ് എന്നിവര്‍ സംസാരിച്ചു. 


സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമപദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ...
Read More
     സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണത്തിന്റെ  സ്വാഗത സംഘ രൂപീകരണ യോഗം നവംബര്‍ 15 വൈകിട്ട് 4 ന് കളക്ടറേറ്റില്‍ ...
Read More
ജില്ലാതല പ്രൊബോഷന്‍ ദിനാചരണം പരിവര്‍ത്തനം ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. ജില്ലാ ...
Read More
   സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ഇലക്ട്രോണിക്സ്  വിഭാഗത്തില്‍ അ ഗ്രേഡ് ലഭിച്ച അബിന്‍ മാത്യു,  സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ മീനങ്ങാടി.  ...
Read More
കൽപ്പറ്റ: ലോക പ്രമേഹ ദിനമായ നവംബർ 14-ന് കൽപ്പറ്റ യെസ് ഭാരത് കോംബൗണ്ടിൽ വെച്ച് കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും ചേർന്ന് സൗജന്യ പ്രമേഹരോഗ നിർണയ ...
Read More
കൽപ്പറ്റ:  മാനന്തവാടി, വൈത്തിരി താലൂക്ക് ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും കേരള. റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടുകെ.ആർ.ഡി.എസ്.എ  ജില്ലാ ...
Read More
കൽപ്പറ്റ: കേരള ഗവൺമെന്റ ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി .സിവിൽ സർവ്വീസിലെ കാഷ്യൽ കരാർ നിയമനം ...
Read More
സി.പി.എം.  മുൻ വയനാട് ജില്ലാ സെക്രട്ടറി മന്ദലത്ത് വേലായുധന്റെ നിര്യാണത്തിൽ വയനാട് ലോക്സഭാ എം.പി രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ യശോദക്ക് അയച്ച അനുശോചന ...
Read More
മുട്ടിൽ:  ഡബ്ള്യൂ.എം.ഒ കോളേജ് പി.ജി.ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിൻെറ നേതൃത്വതതിൽ സഹകരണ വാരാഘോഷത്തിന്റെ  ഉദ്ഘാടനം മടക്കിമല   സഹകരണ ബാങ്ക് മുട്ടിൽ  ബ്രാഞ്ച്മാനേജർ  എൽസമ്മ തോമസ് നിർവഹിച്ചു. ഡിപ്പാർട്ട്‌മെന്റ് ഹെഡ് ...
Read More
കല്‍പ്പറ്റ: വിദ്യാര്‍ഥികളില്‍ ജലപാനം പ്രോത്സാഹിപ്പിക്കുന്നതിനായി കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ആവിഷ്‌ക്കരിച്ച വാട്ടര്‍ ബെല്‍ പദ്ധതി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *