March 29, 2024

മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് വ്യാപാര വ്യവസായ സ്വയംസംരംഭകരുടെ സംയുക്ത യോഗം.

0
Img 20191107 Wa0268.jpg
മാനന്തവാടി: മാനന്തവാടി ടൗണിലൂടെ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് മാനന്തവാടി വ്യാപാരഭവനിൽ ചേർന്ന വ്യാപാര വ്യവസായ സ്വയംസംരംഭകരുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.. ടൗൺ നവീകരിക്കുന്നതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട റോഡ് ഫണ്ടു് ചിലവഴിക്കാൻ അധികാരികൾ തയ്യാറാവണം, കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി റോഡ് 4 വരി എന്ന വ്യവസ്ഥയിൽ ടൗണിന്റെ വ്യാപാര വാണിജ്യകേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡന്റ് എം ആർ സുരേഷ് അധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ കാര്യങ്ങൾ വിശദീകരിച്ചു, കെ. ഫൗലാദ്, പി കെ അബ്ദുൽ ലത്തീഫ്, അബ്ബാസ് ഹാജി തലപ്പുഴ, നിരൺ, പിപരമേശ്വരൻ എ രഘുനാഥ്, ഉണ്ണി മാതാ, ടി കെ ഗോർക്കി, പി.ജെ ഷാജു, സി.കെ ശ്രീധരൻ, കെ.അസിസ്, പി.വി മഹേഷ്, എൻ പി ഷിബി, എൻ വി അനിൽകുമാർ, കെ കെ.സദു, സുജേഷ്, അജി കൊളോണിയ, യുകെ എസ് ഉസ്മാൻ, ബിജു മാത്യു എന്നിവർ പ്രസംഗിച്ചു, 16 വിവിധ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *