April 26, 2024

ചുരം സംരക്ഷണ സമിതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

0
Img 20191108 Wa0296.jpg
 കൽപ്പറ്റ:
 ചുരം സംരക്ഷണ സമിതിയുടെ വെബ് സൈറ്റ് പ്രകാശന കർമ്മം  താമരശ്ശേരി ഡി.വൈ.എസ്.പി അബ്ദുൽ റസാക്ക്  നിർവ്വഹിച്ചു. വയനാട് ചുരത്തിലെ അപകടസ്ഥലങ്ങളിലും ഗതാഗതകുരുക്കുകളിലും പ്രകൃതിദുരന്തങ്ങളിലും മാലിന്യ വിഷയങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ചുരം സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെയാണ് വെബ് സൈറ്റ് നിർമ്മിച്ചത്.ചടങ്ങിൽ എസ്.ഐസെബാസ്റ്റ്യൽ തോമസ്, വൈത്തിരി എ. എസ്.ഐ ജയചന്ദ്രൻ. പി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒതയോത്ത് അഷ്റഫ്, സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജന: സെക്രട്ടറി സുകുമാരൻ, സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ട്രഷറർ താജുദ്ധീൻ വി.കെ, പുതുപ്പാടി പഞ്ചായത്ത് മെമ്പർ ഷാഫി വളഞ്ഞ പാറ തുടങ്ങി സമിതിയുടെ ഇരുപതോളം പങ്കെടുത്തു.വെബ്സൈറ്റ് സന്ദർശിക്കുന്നതിന് www.churamsamrakshanasamithi.com
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *