March 28, 2024

വയനാട്ടിൽ വിവിധ തൊഴിലവസരങ്ങൾ

0
അധ്യാപക നിയമനം
       കല്‍പ്പറ്റ ജി വി എച്ച് എസ്സ് എസ്സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുളള അഗ്രികള്‍ച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 13 ന് ഉച്ചക്ക് 2 മുതല്‍ സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോണ്‍. 04936 206082.
      കാക്കവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി.എസ്.എ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച നവംബര്‍ 11 ന് രാവിലെ 11 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍. 04936 247480.

കൂടിക്കാഴ്ച്ച
 പുല്‍പ്പള്ളി ഖാദി കേന്ദ്രത്തിലേക്ക് സ്ത്രീ തൊഴിലാളികളെ തിരഞ്ഞെടുക്കു ന്നതിനുളള കൂടിക്കാഴ്ച്ച നവംബര്‍ 13 ന് രാവിലെ 10 ന് പുല്‍പ്പള്ളി കൃഷി ഭവന് സമീപമുളള ഐ.സി.ഡി.എസ് ഹാളില്‍ നടക്കും. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. ഫോണ്‍. 04936 202602, 9447 145 996 .

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, സാനിറ്ററി വര്‍ക്കര്‍ എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍  നിയമിക്കുന്നു. നവംബര്‍ 13 രാവിലെ 11 ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ച നടക്കും.  ഫോണ്‍. 04935 241322.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *