July 14, 2026

ജില്ലാ സ്കൂൾ കലാമേള: ഊട്ടുപുര സജീവമാക്കി പടിഞ്ഞാറത്തറ നഗരം

0
IMG-20191111-WA0180.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:കലാമേളയുടെ ഭാഗമായി ഒരുക്കിയ ഊട്ടുപുര സജീവമാക്കി പടിഞ്ഞാറത്തറ നഗരം. പടിഞ്ഞാറത്തറ വ്യാപാര വ്യവസായി ഏകോപന സമിതി ഉൾപ്പെടെ ഉള്ളവരുടെ പിന്തുണയിൽ ആണ് കലവറ നിറഞ്ഞത്.സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, പ്രദേശവാസികൾ, വ്യാപാരികൾ എല്ലാവരും ഒരുമിച്ചപ്പോൾ കലവറ സമ്പന്നമായി.ഇനിയുള്ള ദിനങ്ങളിൽ വിഭവസമൃദ്ധമായ വിരുന്ന് തന്നെ ഇവിടെ ഒരുങ്ങും.കലവറ നിറയ്ക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി കെ അസ്മത്ത് നിർവഹിച്ചു.എ എന്‍ പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പി ജി സജേഷ്, വിന്‍സന്‍ തോമസ്,സി കെ അബ്ദുള്‍ ഗഫൂര്‍, ജിജിത് സി പോള്‍, മുഹമ്മദ്, പി കെ അഷ്മല്‍, ജോസ് തുടങ്ങിയര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *