May 17, 2024

നാടിന്റെ സാംസ്ക്കാരിക കേന്ദ്രങ്ങളായി മാറാൻ വായനശാലകൾക്കും ക്ലബ്ബുകൾക്കും കഴിയണമെന്ന് ഒ.ആർ.കേളു എം.എൽ.എ

0
Img 20191111 Wa0191.jpg
മാനന്തവാടി:
നാടിന്റെ സാംസ്ക്കാരിക കേന്ദ്രങ്ങളായി മാറാൻ വായനശാലകൾക്കും ക്ലബ്ബുകൾക്കും കഴിയണമെന്ന് ഒ.ആർ.കേളു എം.എൽ.എ,മാനന്തവാടി ഇല്ലത്തുവയലിൽ നിർമ്മിച്ച മഹാത്മാവായനശാല & ആർട്സ് & സ്പോർട്സ് ക്ലബ്ബ് കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
വായനശാലകളും ക്ലബ്ബുകളുമെല്ലാം നാടിന്റെ സാംസ്ക്കാരിക കേന്ദ്രങ്ങളാവണം.പ്രേദേശത്തിന്റെ പുരോഗതിക്കും സമൂഹനന്മക്കുമായാവണം ഇത്തരം വായനശാലകളുടെ പ്രവർത്തനങ്ങളെന്നും എം.എൽ.എ. പറഞ്ഞു. ഫോറ ട്രൈബൽ എജ്യുക്കേഷൻ ഫീഡിംഗ് പ്രോഗ്രാം ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജും, ലൈബ്രറി ഉദ്ഘാടനം മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയും ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസലിൽ കെ.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ ഉപഹാര സമർപ്പണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ പി.ജി.ബിജു, കടവത്ത് മുഹമദ്, ശാരദസജീവൻ, കൗൺസിലർമാരായ ജേക്കബ്ബ് സെബാസ്റ്റ്യൻ, പി.വി ജോർജ്, വായനശാല ഭാരവാഹികളായ എം.എഫ്. നോബിൾ, പി.ജെ.ജയേഷ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *