April 29, 2024

ദ്വിദിന യോഗപരിശീലന ശില്‍പശാല നടത്തി

0
 
ഭാരതീയ ചികിത്സാ വകുപ്പിന്റെ യോഗ നാച്ച്യുറോപ്പതി യൂണിറ്റിന്റെ കീഴില്‍ അലര്‍ജി, ആസ്തമ രോഗനിയന്ത്രണത്തിനായുള്ള ദ്വിദിന യോഗപരിശീലന ശില്‍പശാല ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടത്തി.  രോഗനിയന്ത്രണത്തിനായുള്ള പ്രാണായാമങ്ങള്‍, ജലനേതി, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ഭക്ഷണ ക്രമീകരണങ്ങള്‍ തുടങ്ങിയവയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനിത കെ ജയന്‍ ക്ലാസെടുത്തു. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് പ്രകൃതി ചികിത്സാ രീതിയിലുള്ള ലഘുഭക്ഷണവും വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *