മാനന്തവാടി – കൈതക്കൽ റോഡ് പണി വേഗത്തിലാക്കണം.:. മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: മാനന്തവാടി നിന്നും കൈതക്കൽ വരെയുള്ള 10.5 കിലോമീറ്റർ റോഡ് കിഫ്ബി മുഖേന നടത്തുന്ന 45.5 കോടി രൂപയുടെ ടെണ്ടർ വർക്ക് ഒരു കൊല്ലമായിട്ടും ഇഴഞ്ഞു നീങ്ങുന്നതിൽ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. പ്രസ്തുത കരാർ പണികൾ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. ആദ്യത്തെ 5 കിലോമീറ്റർ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന നിബന്ധന പൂർണമായും ലംഘിച്ചിരിക്കുകയാണ്. കരാറുകാരൻ ഈ തോതിലാണ് പണി എടുക്കുകയാണെങ്കിൽ 10 വർഷം കഴിഞ്ഞാലും പണി പൂർത്തിയാവുകയില്ല, ഉടൻ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു, പ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു, പി.വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി.കെ സുജിത്, കെ എക്സ് ജോർജ്, എം.കെ ഷിഹാബ്, ഇ എ നാസിർ, ജോൺസൺ ജോൺ, ഷാനു എന്നിവർ പ്രസംഗിച്ചു.





Leave a Reply