October 21, 2026

കെട്ടിട ഉടമകളുടെ ആശങ്ക അകറ്റണം: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

0
IMG-20191113-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിലൂടെ നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ എയർപോർട്ട് റോഡിനെ കുറിച്ചു വ്യക്തത വരുത്തി  കെട്ടിടങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചുമുള്ള കെട്ടിട ഉടമകളുടെ ആശങ്ക അകറ്റണമെന്നു കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യോഗത്തിൽ ആവശ്യപ്പെട്ടു. സ്റ്റേറ്റ് സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ബാസ് ഹാജി , ടി സി ജോസഫ് എന്നിവർ യോഗം നിയന്ത്രിച്ചു. കെ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡണ്ടായി അബൂബക്കർ പള്ളി യാലും, സെക്രട്ടറിയായി നിരൺ വി യെയും ട്രഷററായി കെ ഉമ്മർ നെയും യോഗം തെരഞ്ഞെടുത്തു.
 ക്രിസ്റ്റി പോൾ  അബൂബക്കർ പള്ളിയാൽ, അബൂ പള്ളിയാൽ, ഹമീദ്, മുഹമ്മദ് ,എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *