April 24, 2024

വയനാട് ജില്ലയിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ നല്‍കിയത് 50 ലക്ഷം

0
മാനന്തവാടി: വയനാട് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 29 പൊതു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഈ സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 29  പൊതുക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. 43.5 ലക്ഷം രൂപ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും, 7 ലക്ഷം രൂപ  ക്ഷേത്രങ്ങളുടെ കുളങ്ങളുടെ നവീകരണത്തിനുമാണ് നല്‍കിയത്.
ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളകുടുശ്ശിക ധനസഹായം, ഓണം ഉത്സവബത്ത എന്നിവ മലബാര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച് വരുന്നുണ്ട്. കൂടാതെ ക്ഷേത്ര ജീവനക്കാരുടെ  ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *