April 26, 2024

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജില്ലാതല കലാ കായിക മത്സരം സംഘടിപ്പിക്കുന്നു

0
'   ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ ക്കുമായി ജില്ലാതല കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 1 ന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളിലാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുക. സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികളില്‍ പാലക്കാട്ട് നടക്കും. മത്സാരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി ലോട്ടറി തൊഴിലാളി സഹകരണ സംഘം ഓഫീസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്, മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസ് എന്നിവിടങ്ങളില്‍ നവംബര്‍ 20 വൈകീട്ട്  5 നകം  സമര്‍പ്പിക്കണം.ഫോണ്‍. 04936 223266, 203686, 04936 245639
സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗം ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍,  മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപികരിച്ചു. ചെയര്‍മാനായി മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവനേയും കണ്‍വീനറായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കവിതാ വി. നാഥിനേയും തിരഞ്ഞെടുത്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി. സന്തോഷ്‌കുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കവിത. വി. നാഥ്, റ്റി.എസ്.രാജു,സംഘടനാ പ്രതിനിധികളായ ടി.എസ്.സുരേഷ്, ഭുവനചന്ദ്രന്‍, സന്തോഷ്.ജി.നായര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *