April 25, 2024

നല്ല നടപ്പിനായി ഒരു ദിനം: പരിവര്‍ത്തനം ജില്ലാതല ഉദ്ഘാടനം നാളെ

0

ജില്ലാതല പ്രൊബോഷന്‍ ദിനാചരണം പരിവര്‍ത്തനം ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ കെ.പി.സുനിത അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പോലീസ് മോധാവി ആര്‍.കറപ്പസാമി എന്നിവര്‍ മുഖ്യാതിഥികളായരിക്കും. കല്‍പ്പറ്റ നഗസരഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 11 ന് നടക്കുന്ന കുറ്റകൃത്യം കുറയ്ക്കുന്നതില്‍ പരിവര്‍ത്തന ശിക്ഷാരീതികളുടെ പങ്ക് എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ.ദിനേശനും പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതി എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവിലും ക്‌ളാസ്സെടുക്കും. 12.30 ന് സാമൂഹ്യ പ്രതിരോധ മേഖലയിലെ പുനരധിവാസ പദ്ധതികള്‍ എന്ന വിഷയം പ്രൊബേഷന്‍ അസിസ്റ്റന്റ് കെ.തല്‍ഹത്ത് അവതരിപ്പിക്കും. 2ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇതിഹാസം ഈ ജീവിതം ഡോക്യുമെന്ററി  പ്രദര്‍ശിപ്പിക്കും.  

നവംബര്‍ 22ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി ജില്ലാജയിലില്‍  തടവുകാര്‍ക്കുള്ള ബോധവത്കരണം നടക്കും.കലാ സാഹിത്യ മത്സരങ്ങളും ഇതോടൊപ്പം  നടക്കും. നവംബര്‍ 26 ന് രാവിലെ 10 ന് വൈത്തിരി സബ്ജയിലില്‍ തടവുകാര്‍, തടവുകാരുടെ ആശ്രിതര്‍ കുറ്റകൃത്യത്തിന് ഇരയായവര്‍ എന്നിവര്‍ക്കുളള ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തും. കലാസാഹിത്യ മത്സരങ്ങളും നടക്കും. 27 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ പോസ്റ്റര്‍ പ്രദര്‍ശനം, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വഴിയുള്ള ലഘുലേഖ വിതരണം എന്നിവ നടക്കും.  28ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല മത്സരങ്ങള്‍, കുറ്റകൃത്യങ്ങള്‍ സമൂഹം പൊതു ചര്‍ച്ച എന്നിവ രാവിലെ 10 മുതല്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ  കോളേജില്‍ നടക്കും. 29ന് സുല്‍ത്താന്‍ബത്തേരി സെന്റര്‍ ഫോര്‍ പി.ജി. സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്ക് കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 2 ന് കുറ്റ കൃത്യങ്ങള്‍ തടയുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംവാദം നടക്കും. 30ന് ചെതലയം കാലിക്കറ്റ് സര്‍വകലാശാല ട്രൈബല്‍ സ്റ്റഡി സെന്ററില്‍ രാവിലെ 10 ന് കേരള പ്രൊബേഷന്‍ നയം അവതരണവും ചര്‍ച്ചയും നടക്കും. സാമൂഹ്യനീതി വകുപ്പ് , ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *