October 20, 2026

വലയ സൂര്യഗ്രഹണം : ജ്യോതി ശാസ്ത്ര ക്യാമ്പ് 23 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 
ഡിസംബർ 26 നു സംഭവിക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം അവസമരണീയമാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലുള്ള ശാസ്ത്രാവബോധ പ്രചാരണ സമിതി.
ശാസ്ത്ര സാഹിത്യ പരിഷത്, ആസ്ട്രോ വയനാട്, സയൻസ് ക്ലബ്, ശാസ്ത്ര രംഗം എന്നിവയുടെ നേതൃത്വത്തിൽ ആണ് ശാസ്ത്രാവബോധ സമിതി പ്രവർത്തിക്കുന്നത് .
ഗ്രഹണത്തിനു മുന്നോടിയായുള്ള ശാസ്ത്ര ക്‌ളാസുകൾ വ്യാപക മാക്കുന്നതിന് വേണ്ടി യുള്ള ജ്യോതി ശാസ്ത്ര ക്യാമ്പ്  23, 24 തിയതികളിൽ മീനങ്ങാടി പാതിരിപ്പാലത്തുള്ള ഓയിസ്ക പരിശീലന കേന്ദ്രത്തിൽ നടക്കും. 
പ്രൊ കെ പാപ്പൂട്ടി, ഡോ കെ ജി ബിജു, കെ പി ഏലിയാസ്, സാബു ജോസ്, എം എം ടോമി, ജോണ് മാത്യു, കെ ടി ശ്രീവത്സൻ എന്നിവർ ക്യാമ്പ് നയിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻ കൂട്ടി പേര് രെജിസ്റ്റർ ചെയ്യണം .
ബന്ധപ്പെടേണ്ട നമ്പറുകൾ : 
9447538614, 9400622335 .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *