May 17, 2024

കാവേരി നദീജല വിനിയോഗം : തൊണ്ടർ ജലസേചനപദ്ധതി ഭൂതല സർവ്വേകളിലേക്ക്

0
Img 20191119 Wa0224.jpg
 
കാവേരി നദീജല തർക്ക ട്രിബ്യൂണൽ കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലത്തിൽ 21 ടിഎംസി ജലവും വയനാട്ടിലാണ് 
എന്നാൽ  ട്രിബ്യൂണലിന്റെ അന്തിമവിധി വന്നിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും നാളിതുവരെ 
കാവേരി 
നദീജല തർക്ക ട്രിബ്യൂണൽ കേരളത്തിന് അനുവദിച്ചുതന്ന 21 ടിഎംസി ജലം സംഭരിക്കുന്നതിന് ആവശ്യമായ 
പ്രോജക്റ്റുകൾ എങ്ങും എത്തിയിരുന്നില്ല .
എന്നാൽ ഇപ്പോൾ 
ആദ്യഘട്ടത്തിൽ രണ്ടു പ്രോജക്ടുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് ഊർജിതമായി മുന്നോട്ട് പോവുകയാണ് 
പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലകളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ കടമാന്തോട് ജലസേചനപദ്ധതി 
എടവക തൊണ്ടർനാട് 
വെള്ളമുണ്ട പഞ്ചായത്തുകളിലേക്ക് 
ജലസേചനത്തിന് ആവശ്യമായി 
തൊണ്ടർ ജലസേചന പദ്ധതിയും 
തൊണ്ടർ പദ്ധതി
കാവേരി നദീജല തർക്ക ട്രൈബ്യൂണൽ അന്തിമ വിധി പ്രകാരം അനുവദിച്ചിട്ടുള്ള ജലം വിനിയോഗിക്കുന്നതിന് ആയി നിർദ്ദേശിച്ചിട്ടുള്ള ജലസേചന പദ്ധതിയാണ് തൊണ്ടാർ ജലസേചനപദ്ധതി 
കബനി സബ് ബേസിനിൽ ഉൾപ്പെടുന്ന 
വയനാട് ജില്ലയിലെ എടവക പഞ്ചായത്തിൽ മൂളിതോടിനു കുറുകെ 
ചെറുകിട മണ്ണണ നിർമ്മിച്ച്
0.3 ടിഎംസി 
ജലം സംഭരിച്ച് 1411 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുന്നതിനുള്ള പദ്ധതിയാണിത് 
ഉപഗ്രഹ സർവേ വഴിയും ജി.ഐ.എസ് സങ്കേതങ്ങൾ ഉപയോഗിച്ചും 
തയ്യാറാക്കിയ കരട് പദ്ധതി രേഖ പ്രകാരം ഈ ചെറുകിട മണ്ണണക്ക് 
205 മീറ്റർ നീളവും 11.5 മീറ്റർ ഉയരവും ആണ് ഉദ്ദേശിച്ചിട്ടുള്ളത് 
തൊണ്ടർനാട് ഇടവക വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെ കാർഷികമേഖലയ്ക്ക് ഏറെ ഉണർവ് ലഭിക്കുന്ന പദ്ധതിയായാണ് 
തൊണ്ടാർ ജലസേചന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് 
വയൽ കൃഷിക്കും കര കൃഷിക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതി കൊണ്ട് 
ഈ പ്രദേശത്തെ 
ജലക്ഷാമം പരിഹരിക്കുന്നതിനും 
ഭൂഗർഭ ജലവിതാനം പരിപോഷിപ്പിക്കുന്നതിനും സഹായകമാകും 
ബഹുമാനപ്പെട്ട സ്ഥലം എം.എൽ.എ ഒ ആർ കേളു അവർകളുടെ 
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടവക പഞ്ചായത്ത് പ്രസിഡണ്ട്  ഉഷാ വിജയൻ 
തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട്  ബാബു വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട്  തങ്കമണി മറ്റു 
വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ 
എന്നിവർ സംബന്ധിക്കുകയും 
കാവേരി പ്രോജക്റ്റ് ഡിവിഷൻ അധികൃതർ 
പ്രോജക്ട് അവതരണം നടത്തുകയും ചെയ്തു 
വിശദമായ പദ്ധതി രേഖ 
തയ്യാറാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ യോഗം തീരുമാനിച്ചു 
തൊണ്ടാർ ജലസേചനപദ്ധതി പ്രാവർത്തികമാക്കുന്നതിന് ആദ്യപടിയായി ആയുള്ള ഭൂതല സർവ്വേകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മണ്ണ് പരിശോധന എന്നിവ നടത്തിയതിനുശേഷം അന്തിമമായി പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുകയും 
ചെയ്യുമെന്ന്  എക്‌സിക്യുട്ടീവ് എഞ്ചിനീയർ കെ.വി. ഉണ്ണിക്കൃഷ്ണൻ യോഗത്തെ അറിയിച്ചു.
കടമാൻതോട് പദ്ധതി
പുൽപ്പള്ളി പൂതാടി മുള്ളൻകൊല്ലി പഞ്ചായത്തുകളാണ് കടമാന്തോട് പദ്ധതിയുടെ ഗുണഭോക്താക്കൾ. ജലവിഭവവകുപ്പ് ഒരു ഇടത്തരം ജലസേചന പദ്ധതിയായാണ് കടമാൻതോട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പാളക്കൊല്ലിയിൽ 44 മീറ്ററോളം ഉയരമുള്ള ഒരു ഡാമാണ് വിഭാവനം ചെയ്തിരുന്നത് എന്നാൽ
പാതിരി റിസർവ് ഫോറസ്റ്റ് പരിധിയിൽ വരുമെന്നതിനാലും അന്ന് ഉയർന്ന പൊതുജനാഭിപ്രായം മാനിച്ചുകൊണ്ടും പദ്ധതിയുടെ ഉയരം കുറച്ച് ഏകദേശം 28 മീറ്റർ ഉയരത്തിലാണ് പദ്ധതി ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത് സ്ഥലത്ത് 
ജിയോളജിക്കൽ സർവേയുടെ സ്ഥലപരിശോധന കഴിഞ്ഞാൽ മാത്രമേ പദ്ധതിയുടെ കൃത്യ സ്ഥാനനിർണ്ണയം ആവുകയുള്ളൂ തുടർന്ന് പ്രദേശത്ത് നടത്തുന്ന ഭൂപ്രകൃതി സർവേയും റിസർവോയർ
സിമുലേഷൻ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ പദ്ധതിയുടെ ഉയരം, ജലസംഭരണം, ഏറ്റെടുക്കുന്നതിനുള്ള സ്ഥലത്തിൻറെ അതിരുകൾ, എന്നിവയെക്കുറിച്ച് അന്തിമമായ തീരുമാനം കൈക്കൊള്ളുകയുള്ളൂ കഴിയുന്നത്ര സാമൂഹികആഘാതം കുറച്ച് ജലലഭ്യത ഉറപ്പു വരുത്തുന്ന രീതിയിൽ മുന്നോട്ടു പോകുന്നതാണ് പ്രഥമ പരിഗണന നൽകുന്നത് 
കടമാന്തോട്ടിൽ നിലവിലുള്ള ചെക്ക് ഡാമുകൾ വഴി ആവശ്യത്തിന് ജലസംഭരണം നടക്കാൻ സാധിക്കുകയില്ല എന്നാൽ പഠനങ്ങളിലൂടെ ബോധ്യപ്പെട്ടതോടെ യാണ് കടമാന്തോട് പദ്ധതിക്ക് വീണ്ടും 
ജീവൻ വെച്ചത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *