May 17, 2024

സൗരോര്‍ജ്ജ പ്ലാന്റ് : അപേക്ഷ ക്ഷണിച്ചു

0

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു.  സ്ഥിരം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.  നിര്‍ദ്ദിഷ്ട കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള സ്ഥാപന/വകുപ്പ് മേധാവിയുടെ അപേക്ഷ നവംബര്‍ 30 ന് വൈകീട്ട് 5നകം www.anert.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കണം. ഭൂമിശാസ്ത്രപരമായ പഠനത്തിന്റെയും ശാസ്ത്രീയമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുന്‍ഗണന ലിസ്റ്റ് പ്രകാരമായിരിക്കും പദ്ധതിയുടെ അനുമതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *