May 2, 2024

തകർന്ന റോഡ് നന്നാക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല: നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

0
Img 20191119 Wa0243.jpg
ബത്തേരി :-നിരവധി ആളുകൾ ഉപയോഗിക്കുന്ന ബത്തേരി പൂമല പൂതിക്കാട് റോഡ് ,റോഡിലെ മെറ്റൽ ഇളകി കാൽനടയാത്രയും ,വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടായിട്ട് ഒന്നര വർഷത്തിന് മുകളിലായി . രണ്ടി  കിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് പൂമല മുതൽ പൂതിക്കാട് വരെയുള്ളതാണ്. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്വകാര്യ വിദ്യാലയത്തിലേക്കും, ഒരു പാലിയേറ്റീവ് സെൻററിലേക്കും ,കൂടാതെ നിരവധി വീടുകളിലേക്കുമുള്ള ഏക ആശ്രയമാണ് ഈ റോഡ്. സ്കൂളിലേക്ക് കുട്ടികളുമായി ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഇവിടെ വീണ് പരിക്ക് പറ്റിയതായി നാട്ടുകാർ പറയുന്നു.കൂടാതെ ഇരുചക്രവാഹനങ്ങളടക്കം ,നിരവധി വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും നിത്യസംഭവമാണ്.മഴ പെയ്ത് വെള്ളം റോഡിൽ കയറിയാൽ കല്ലുകൾ കാണാതെയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഈ റോഡിന്റെ നവീകരണത്തിനായി ഫണ്ട് വകയിരുത്തി എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ല. എത്രയും പെട്ടെന്ന് ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ .

           ജയരാജ് ബത്തേരി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *