May 15, 2024

ബത്തേരി നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം: അനിമൽ ബ്രീഡിംഗ് കൺട്രോൾ പദ്ധതി നടപ്പിലാക്കണമെന്നാവശ്യം.

0
Img 20191119 Wa0218.jpg
ബത്തേരി: – ബത്തേരി മുനിസിപ്പാലിറ്റിയിലെ സെന്റ് മേരീസ് കോളജ് റൂട്ടിലും ,പരിസര പ്രദേശങ്ങളിലും തെരിവ് നായ ശല്യം രൂക്ഷമാകുന്നു. നിരവധി സ്കൂൾ ,കോളജ് വിദ്യാർത്ഥികളും നാട്ടുകാരും കാൽനടയായി യാത്ര ചെയ്യുന്ന ഈ റൂട്ടിൽ യാത്രക്കാർക്ക് പിറകെ നായ്ക്കൾ ഓടുന്നതും നിത്യസംഭവമാണ്. ബത്തേരി സെന്റ് മേരീസ് കോളജ് ,കോ ഓപ്പറേറ്റീവ് കോളജ് ,കുപ്പാടി ഗവർമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കെത്തുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾ കാൽനടയായാണ് ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പിറകെയും നായ്ക്കൾ ആക്രമിക്കാൻ ഓടുന്നതായി നാട്ടുകാർ പറയുന്നു. പന്ത്രണ്ട് വർഷം മുൻപ് സർക്കാർ നടപ്പിലാക്കിയ വന്ധ്യംകരണ പദ്ധതി അനിമൽ ബ്രീഡിംഗ് കൺട്രോൾ പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതാണ് നാൾക്കുനാൾ തെരിവ് നായ ശല്യം വർധിക്കാൻ കാരണമാകുന്നത്. മുനിസിപ്പാലിറ്റികളും ,പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് എ.ബി.സി പദ്ധതി നടപ്പിലാക്കേണ്ടത്. എന്നാൽ സർക്കാർ ഉത്തരവിറക്കി എന്നല്ലാതെ ഇത് എല്ലാ ഇടങ്ങളിലും പ്രാവർത്തികമായിട്ടില്ല. അനിമൽ ബ്രീഡിംഗ് കൺട്രോൾ പദ്ധതി നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കേണ്ടത് അത്യാവശ്യമാണ്.
               ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *