August 12, 2026

വയലാര്‍ അനുസ്മരണവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: സിംഗേഴ്‌സ് ഗ്രൂപ്പ് വയനാടിന്റെ നേതൃത്വത്തില്‍ 'സ്വര്‍ണമരാളങ്ങള്‍' എന്നപേരില്‍ വയലാര്‍ അനുസ്മരണവും സാംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുണ്ടേല്‍ ടൗണില്‍ ശനിയാഴ്ച  വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം ചലചിത്രതാരം മാമുക്കോയ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് സിംഗേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംഗീത രാവ് നടത്തും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. സിംഗേഴ്‌സ് ഗ്രൂപ്പ് രക്ഷാധികാരി എന്‍.ഒ. ദേവസി, സ്വാഗതസംഘം ചെയര്‍മാന്‍ കെ. പ്രസാദ്, ചലചിത്രതാരം സലാം കല്‍പ്പറ്റ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം. ജനാര്‍ദ്ദനന്‍, വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി. ഗോപി, സഫിയ, ഷൈനി ദേവസ്യ, കെ. തോമസ്, പി.ടി. വര്‍ഗീസ്, കെ.കെ. തോമസ്, കെ.എം.എ. സലീം തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. പ്രസാദ്, എന്‍.ഒ. ദേവസി, സിംഗേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് ഹരീഷ് നമ്പ്യാര്‍, സെക്രട്ടറി ബാബുരാജ് വൈത്തിരി, ട്രഷറര്‍ വിക്രം ആനന്ദ് എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *