May 18, 2024

ഒരുക്കങ്ങൾ പൂർത്തിയായി: പ്രീ വൈഗ ശനിയാഴ്ച തുടങ്ങും:വിളംബര ജാഥ നാളെ

0
Img 20191121 Wa0145.jpg
പ്രീ വൈഗ വയനാട്ടിൽ ശനിയാഴ്ച്ച തുടങ്ങും. 
കൽപ്പറ്റ: സംസ്ഥാന കൃഷി വകുപ്പ്  കൽപ്പറ്റ പുളിയാർമല  കൃഷ്ണ ഗൗഡർ ഹാളിൽ നടത്തുന്ന പ്രീ വൈഗ കേരള കോഫി അഗ്രോ എക്സ്പോ  ശനിയാഴ്ച തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിവസത്തെ പ്രീ വൈഗയുടെ പ്രചരണാർത്ഥം നടത്തുന്ന വിളം ബരജാഥ  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് കാനറാ ബാങ്കിന് സമീപം സമാപിക്കും. 
ജനുവരി നാല് മുതൽ എട്ട് വരെ തൃശൂരിരിൽ നടക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലക്കും പ്രദർശനത്തിനും മുന്നോടിയായി 
കാപ്പി മുഖ്യ പ്രമേയമാക്കി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 
വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 
പരിപാടിയില്‍  മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയുളള സെമിനാറുകളും, പ്രദര്‍ശനവും, സംരംഭക മീറ്റും ഉണ്ടായിരിക്കുന്നതാണ്. 
നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ .കല്‍പ്പറ്റ എം.എല്‍.എ.  സി.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. . കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി  വി.എസ്.സുനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്യും. .   നവംബര്‍ 24-ന് നടക്കുന്ന   സമാപന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി   ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.  പരിപാടിയില്‍ എം.എല്‍.എ.മാരായ  .ഐ.സി. ബാലകൃഷ്ണന്‍, . ഒ.ആര്‍.കേളു എന്നിവര്‍ പങ്കെടുക്കുന്നതാണ്. കാര്‍ഷിക കോളേജ് അമ്പലവയല്‍, കെ.വി.കെ.അമ്പലവയല്‍, സ്വാമിനാഥന്‍     ഫൗണ്ടേഷന്‍, ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭകര്‍ എന്നിവരുടെ പ്രദര്‍ശന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടക്കും. കാപ്പികൃഷിയിൽ ആധുനികവത്കരണം എന്ന വിഷയത്തിൽ മുൻ എം.എൽ.എ. പി. കൃഷ്ണപ്രസാദ്, കാപ്പിയിൽ മൂല്യവർദ്ധിത  ഉത്പ്പന്നങ്ങൾ എന്ന വിഷയത്തിൽ സോമണ്ണ , കാപ്പികൃഷിയിൽ ക്ലോണൽ പ്രജനന രീതി എന്ന വിഷയത്തിൽ കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോ. സൂര്യപ്രകാശ്,  കുറ്റി കുരുമുളക് ഉല്പാദനം എന്ന വിഷയത്തിൽ മാട്ടിൽ അലവി, കുരുമുുളക് കയറ്റുമതി നയങ്ങളും  സാധ്യതകളും  എന്ന വിഷയത്തിൽ കെ.കെ. വിശ്വനാഥ്  ,ഫാം ടൂറിസം എന്ന വിഷയത്തിൽ കെ. ആർ.  വാഞ്ചീശ്വരൻ,  കാപ്പികൃഷിയിൽ ഇടവിളയായി ഫല വർഗ്ഗകൃഷി എന്ന വിഷയത്തിൽ വീര അര സു, കുരുവിള ജോസഫ്,  ചക്ക ,പാഷൻ ഫ്രൂട്ട് സംസ്കരണവും  മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും  എന്ന വിഷയത്തിൽ ഡോ: എൻ.ഇ.സഫിയ,  എന്നിവർ സെമിനാർ നയിക്കും. 
  പത്രസമ്മേളനത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.സുരേഷ്,  കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ്,  കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ  അജയ് അലക്സ്, വയനാട് ഗ്രോവേഴ്സ് അസോസിയേഷൻ പ്രതി നിധി  കൃഷ്ണ മനോഹർ എന്നിവർ പങ്കെടുത്തു. 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *