August 12, 2026

തൊഴിലുറപ്പ് പദ്ധതി കൂലി ലഭിച്ചിട്ട് മാസങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങി തൊഴിലാളികൾ

0
IMG-20191121-WA0216.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
തൊഴിലുറപ്പ് പദ്ധതി കൂലി ലഭിച്ചിട്ട് മാസങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങി തൊഴിലാളികൾ.തവിഞ്ഞാലിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയിൽ കൂലി ലഭിക്കാതായിട്ട് മാസം ഏഴ് കഴിഞ്ഞിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന നിലപാടുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്ന് പി.കെ.ജയലക്ഷ്മി പറഞ്ഞു. ജോസ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു, ജോസ് കൈനികുന്നേൽ, എക്കണ്ടി മൊയ്തൂട്ടി, പി.കെ.സിദ്ധീഖ്, കെ.റഫീക്ക്, എം.ജി.ബാബു, അസീസ് വാളാട്, അനീഷ് വാളാട്, സെൽമ മോയിൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *