May 5, 2024

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം:ഡി.ഡി. ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്

0
Img 20191121 Wa0227.jpg
കല്‍പ്പറ്റ:  സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ
ക്ലാസ്സ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ്  അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നൊട്ടന്‍ വീട്ടില്‍ ഷഹ്‌ല ഷെറിന്‍ മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെയാണ് എം.എസ്.എഫ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഡി.ഡി ഓഫീസ് ഉപരോധിച്ചത്. സ്‌കൂള്‍ അധികൃതരില്‍ നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ്  സമരം അവസാനിച്ചത്. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പ്രധാന അധ്യാപകര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഇപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന നിര്‍ദ്ദേശം നല്‍കുമെന്ന് ഡി.ഡി ഉറപ്പുനല്‍കി. നാട്ടുകാരുടെയും പി.ടി.എയുടെയും കുറ്റാരോപിതനെന്ന പരാതിയെത്തുടര്‍ന്ന് സി.പി ഷജീല്‍ എന്ന പ്രൈമറി അധ്യാപകനെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും അദ്ദേഹം വിദ്യാര്‍ത്ഥികളെ അറിയിച്ചു. ഉപരോധത്തിന് ജില്ലാ പ്രസിഡന്റ് പി.പി ഷൈജല്‍, ജനറല്‍ സെക്രട്ടറി റമീസ് പനമരം, സെക്രട്ടറിമാരായ ഷംസീര്‍ ചോലക്കല്‍, റിന്‍ഷാദ് മില്ലുമുക്ക്, കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, ഷമീര്‍ ഒടുവില്‍, സല്‍മാന്‍ ഫാരിസ്, അഷ്‌കര്‍ ഓടത്തോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *