April 27, 2024

ഷഹ് ലയുടെ മരണം:സ്കൂൾകെട്ടിടം പൊളിക്കാൻ തീരുമാനം

0
ബത്തേരി: കേരളത്തെ ഒന്നടങ്കം വിഷമത്തിൽ ആഴ്ത്തിയ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ്. വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ ബത്തേരിയിലെ സ്കൂൾ കെട്ടിടം ഉടൻ പൊളിക്കും. സർവകക്ഷി യോഗത്തിലാണ് പുതിയ തീരുമാനം. യു.പി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി ഉണ്ടാകും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
        കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ കുരുന്നിന്റെ ദാരുണാന്ത്യം സംഭവിച്ചത്. പ്രതി സ്ഥാനത്ത് നിൽക്കുന്ന നാലുപേർക്കെതിരെ  മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യ ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിലും ജുവൈനല്‍ ജസ്റ്റീസ് ആക്ട് 74 ജാമ്യം ലഭിക്കാത്ത വകുപ്പാണ്. ഈ രണ്ടു വകുപ്പുകൾ ചുമത്തിയാണ് അധ്യാപകർക്കും ഡോക്ടർക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് നിഗമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *