May 19, 2024

ആയിരം കോടി രൂപ കെട്ടിട ഉടമകൾക്ക് തിരിച്ചു നൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

0
Img 20191124 Wa0348.jpg
ലേബർ സെസ്സിൻ്റെ പേരിൽ പിരിച്ചെടുത്ത് തൊഴിലാളികൾക്ക് വിതരണം ചെയ്യാത്ത ആയിരത്തിൽപ്പരം കോടിയോളം രൂപ കെട്ടിട ഉടമകൾക്ക് തിരിച്ചുനൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ലേബർ സെസ്സ് പിരിക്കുന്നത് റദ്ദ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപെട്ടു. കെട്ടിട ഉടമകൾ നേരിടുന്ന ചൂഷണങ്ങൾക്ക് എതിരായി ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. എൻ. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു, അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ ജസ്റ്റസ് പൗലോസ്, അഡ്വ അബ്ദുറഹ്മാൻ, ടി സി ജോസഫ്, അഡ്വ രാജീവ്, അബ്ദുൽ മനാഫ്, രാധാകൃഷ്ണൻ, നിരൺ വി ,അയൂബ് കടൽമാട്,ഹാരിസ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *