August 11, 2026

ഭരണഘടനാദിനം ആചരിച്ചു.

0
Bharanaghadana-dinam-adm-samsarikunnu.jpg
By ന്യൂസ് വയനാട് ബ്യൂറോ

    ജില്ലയില്‍ ഭരണഘടനാ ദിനം വിവിധ പരിപാടികളോടെ  ആചരിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം  തങ്കച്ചന്‍ ആന്റണി ഭരണഘടന ആമുഖം വായിച്ചു. ജില്ലാ കോടതിയില്‍ ജില്ലാ ജഡ്ജി എ.ഹാരിസും ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ സബ് ജഡ്ജി കെ.പി.സുനിതയും ആമുഖം വായിച്ചു. സാമൂഹ്യ നീതി ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട് പി. ശിവാന്ദനും കണിയാമ്പറ്റ വൃദ്ധസദനത്തില്‍ സൂപ്രണ്ട് എം.കെ മോഹനദാസസും ഭരണഘടനാ ആമുഖം വായിച്ചു. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ ഉയര്‍ത്തി ഭരണഘടനാ പ്രതിജ്ഞകള്‍ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *