August 11, 2026

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 30 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ഓറിയന്റേഷന്‍ ക്ലാസ്
വടുവന്‍ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷ കേന്ദ്രമായുള്ള ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 30 ന് രാവിലെ 10ന് നടക്കും.  പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.
കെട്ടിടം ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി. പദ്ധതിയില്‍ വടുവന്‍ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച  കെട്ടിടത്തിന്റെയും നവീകരിച്ച വായനശാലയുടെയും ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.  അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ അധ്യക്ഷത വഹിച്ചു.  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, പ്രധാനാധ്യാപകന്‍ പി.പ്രദീപ് കുമാര്‍, പി.വി.വേണുഗോപാല്‍, പി.ടി.എ. പ്രസിഡന്റ് പി.സി.ഹരിദാസന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *