May 7, 2024

തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം: കേരള ലാന്‍റ് കമ്മീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍

0
Shaji Photo.jpg
കല്‍പ്പറ്റ : വസ്തു വില്‍പന രംഗത്തെ ഇടനിലക്കാരായി ജോലിയെടുത്ത് വരുന്നവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, തൊഴില്‍ കാര്‍ഡ്, തനതു ക്ഷേമനിധി , ഇ.എസ്.ഐ., പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ എന്നിവ അനുവദിച്ച് നല്‍കണമെന്ന് കേരള ലാന്‍റ് കമ്മീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയം മുഖേന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ഗ്രേസ് റസിഡന്‍സിയില്‍  വെച്ച് ബഹു:  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി പി.ഒ. മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. 
കെ.എല്‍.സി.എ  ജനറല്‍ സെക്രട്ടറി ടി.കെ. ഉമ്മര്‍ സ്വാഗതം പറഞ്ഞു. കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. എന്‍. കെ. ജ്യോതിഷ് കുമാര്‍ , സംസ്ഥാന സെക്രട്ടറി എന്‍.കെ. സുരേഷ് ,എസ്.റ്റി.യു. ജില്ലാ സെക്രട്ടറി  സി. മൊയ്തീന്‍കുട്ടി, ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.രാജന്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി പി.കെ. മുരളീധരന്‍, പ്രൈവറ്റ് സര്‍വ്വെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ്  പി. പ്രസന്നകുമാര്‍, കെ.എല്‍.സി.എ സംസ്ഥാന ജില്ലാ നേതാക്കളായ ശ്രീ. എന്‍. അനില്‍കുമാര്‍, ജാഫര്‍ പാലക്കാട്, എം.എം. അജയ് കുമാര്‍, എന്‍.കെ. ശ്രീനിവാസന്‍, ഇ.കെ. മുനീര്‍, ഗോപി പൂതാടി, ശ്രീമതി ലൂസി ജോര്‍ജ്ജ്, അഷറഫ് മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു. 
സജി. ഇ.വി., സൈതാലി മേപ്പാടി, സിദ്ധീഖ്, സുധാകരന്‍, ദില്‍ഷാദ്, ജാഫര്‍.കെ, കെ.കെ. വേണു, ലക്ഷ്മണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അപകടമേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. 
ജില്ലാ പ്രസിഡന്‍റ് ശ്രി. എം.കെ.ബാലന്‍, അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മേഖല പ്രസിഡന്‍റ് ശ്രീ പി.കെ. സുബൈര്‍ നന്ദി പറഞ്ഞു. 
ഫോട്ടോ ക്യാപ്ഷന്‍ : കേരള ലാന്‍റ് കമ്മീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ബഹു:  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ.ബി. നസീമ ഉദ്ഘാടനം ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *