August 12, 2026

കുടുംബശ്രീ: ‘അതിജീവനം 2019چ ജെന്‍ഡര്‍ ഫെസ്റ്റ് വിപണനമേള ബുധനാഴ്ച ആരംഭിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
.
കല്‍പ്പറ്റ: കുടുംബശ്രീ ജെന്‍റര്‍ ഫെസ്റ്റിന്‍റെ ഭാഗമായി  څഅതിജീവനംچ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് ബുധനാഴ്ച തുടങ്ങും.. വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജെന്‍ഡര്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കുന്ന മേളയില്‍  ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, വിധവ, അവിവാഹിതരായ അമ്മ, എ.എച്ച്.ടി ഗുണഭോക്താക്കള്‍, സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍, സ്നേഹിത ഇന്‍മേറ്റ്, ഹര്‍ഷം പദ്ധതിയില്‍പ്പെട്ടവര്‍, ഭിന്നശേഷി,  വയോജനങ്ങള്‍, ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് നടക്കുന്നത്. സ്ത്രീപക്ഷ ചിത്രപ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *