August 11, 2026

വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവത്തിനു കല്പറ്റയിൽ തിരി തെളിഞ്ഞു

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവത്തിനു കല്പറ്റയിൽ തിരി തെളിഞ്ഞു
ഒൻപതാമത് വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവം സ്വരലയം കൽപ്പറ്റ നഗരസഭാ ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബി. നസീമ ഉത്ഘാടനം ചെയ്തു. കല്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ദേവകി എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ നിർമല റേച്ചൽ ജോയ് സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ സ്വയ നാസർ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീജൻ ടി. വി., പി. വി. ജാഫർ, ഹയർ സെക്കന്ററി കോഴ്സ് കൺവീനർ ചന്ദ്രൻ കെന്നത്, പഞ്ചായത്ത്‌ കോർഡിനേറ്റർ മൊയ്‌തൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 27 നു വൈകുന്നേരം 4 മണിക്ക് സമാപനസമ്മേളനത്തോടെ പരിപാടി അവസാനിക്കും. പ്രേരക്മാർ, ഇൻസ്‌ട്രുക്ടർമാർ, സാക്ഷരത,  4, 7 10, ഹയർ സെക്കന്ററി തുല്യത പഠിതാക്കൾ തുടങ്ങിയവരാണ് മത്സരത്തിൽ പങ്കെടുക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *