May 7, 2024

ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമ പ്രകാരം വ്യാപാരികൾക്ക് ഫോസ്റ്റാക്ക് സർട്ടിഫിക്കറ്റ് ട്രെയിനിംഗ് ക്യാമ്പ് നടത്തി

0
02.jpg
ഫോസ്റ്റാക്ക് ട്രെയിനിംഗ് ക്യാമ്പ് 
കൽപ്പറ്റ: ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമ പ്രകാരം വ്യാപാരികൾക്ക് ഫോസ്റ്റാക്ക് സർട്ടിഫിക്കറ്റ് ട്രെയിനിംഗ് ക്യാമ്പ് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈനാട്ടി വ്യാപാരഭവനിൽ ആരംഭിച്ച ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഒ.വി.വർഗ്ഗീസ് ,ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ പി.ജെ.വർഗ്ഗീസ്, അഷ്റഫ് കൊട്ടാരം എന്നിവർ സംസാരിച്ചു. വൈത്തിരി താലൂക്കിലെ ഭക്ഷ്യസാധനങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് വേണ്ടി രണ്ട് ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് കൺസൾട്ടൻസി ആണ് ക്ലാസ് എടുക്കുന്നത്. ട്രെയിനർമ്മാരായ എ.ആർ.നാരായണൻ, പി.ഗിരിജ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ഭക്ഷ്യസാധനങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ വ്യാപാരികൾക്കും നിർബന്ധമാണ് പോസ്റ്റാക് സർട്ടിഫിക്കറ്റ്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും സർട്ടിഫിക്കറ്റ് പുതുക്കണം. 2020-മെയ് 31-ന് ശേഷം സർട്ടിഫിക്കറ്റില്ലാത്തവർക്ക് ഭക്ഷ്യ സാധനങ്ങൾ വിൽപ്പന നടത്താൻ സാധിക്കില്ല.
ഉദ്ഘാടനം25 ന് കെ.കെ. വാസുദേവനും 26 ന് യുത്ത് വിംഗ്‌ സംസ്ഥാന പ്രസി.. ജോജിൻ ടി ജോജിനും നിർവ്വഹിച്ചു
.കഴിഞ്ഞ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഡിസംബർ മാസം വിണ്ടും ക്ലാസ് നടത്തുന്നതാണ്.
പങ്കെടുക്കാൻ ഉദേശിക്കുന്നവർ ഡിസംബർ 10 ന് മുമ്പായി പേര് ജില്ല ഒഫിസിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.
പരിശീലന ക്ലാസ്തിയ്യതി പിന്നീട്   അറിയിക്കന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *