April 25, 2024

അതിഥി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0


സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജ് എ. ഹാരിസ്  ബംഗാളി ഭാഷയിലുള്ള ചെറു പുസ്തകം പ്രകാശനം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
രാജ്യത്തെവിടെയും ജോലി ചെയ്യാനുള്ള പൗരന്റെ അവകാശമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും കേരളത്തില്‍ തൊഴില്‍ തേടിയെത്തിയ നിങ്ങളെയും മലയാളികള്‍ സ്വീകരിക്കുന്നുവെന്നും ജില്ലാ ജഡ്ജ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാര്‍ എന്ന ഭരണഘടനയിലെ വാക്യം ഇതിലൂടെ അന്വര്‍ത്ഥമാവുകയാണെന്നും ജില്ലാ ജഡ്ജ് പറഞ്ഞു. ലഹരി വര്‍ജനത്തിന്റെയും, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ബോധ്യപ്പെടുത്തി. അതിഥി തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നടന്നു. 
ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ ജഡ്ജ് കെ ബൈജുനാഥ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റേറിയം ഡയറക്ടര്‍ മനേഷ് ബഗ്ച്ചി മുഖ്യാതിഥിയായിരുന്നു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.പി ജയരാജ്, കോഴിക്കോട് ലിസ്സാ കോളേജ് പ്രിന്‍സിപ്പാള്‍ വര്‍ഗ്ഗീസ് മാത്യൂ, വൈസ് പ്രിന്‍സിപ്പാള്‍ നിജു തലച്ചിറ, സബ് ജഡ്ജ് കെ.പി സുനിത, ജില്ലാ ലേബര്‍ ഓഫീസര്‍ കെ സുരേഷ്, ഐ.എം.എ പ്രസിഡന്റ് ഡോ. എം.പി രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *