August 10, 2026

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ട് നല്‍കിയവരെ അനുമോദിച്ചു.

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ട് നല്‍കിയ കൊടുവള്ളി വെണ്ണക്കാട് ഒറ്റംകണ്ടത്തില്‍ അബ്ദുള്‍ സത്താര്‍, അമ്പലവയല്‍ മാങ്കൊമ്പില്‍ മുജിബ് റഹ്മാന്‍ എന്നിവരെ ജില്ലാ ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. അബ്ദുള്‍ സത്താര്‍ ചുണ്ടെല്‍ വില്ലേജില്‍ ഒരേക്കര്‍ ഭൂമിയും മുജിബ് റഹ്മാന്‍ അമ്പലവയലില്‍  ടൗണിനോട് ചേര്‍ന്ന ഇരുപത് സെന്റ് ഭൂമിയുമാണ് ജില്ലാ ഭരണകൂടത്തിന് വിട്ട് നല്‍കാന്‍ തയ്യാറായത്. ഭൂമിയുടെ രേഖകള്‍ ഇരുവരും യോഗത്തില്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *