April 20, 2024

വിദ്യാലയങ്ങള്‍ വൃത്തിയാക്കി

0

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വിദ്യാലയങ്ങളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.  മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഭാഗമായാണ് കാട് വെട്ടി പരിസരം വൃത്തിയാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഏല്‍പ്പിച്ചത്. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ്സ് മുറിയല്‍ പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് എല്ലാ വിദ്യാലയങ്ങളിലും നഗരസഭ ശുചീകരണം ഊര്‍ജ്ജിതമാക്കിയത്.സ്‌കൂള്‍ പിറ്റിഎയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളിലും ശുചീകരണത്തിലും തൊഴിലുറപ്പ് തൊഴിലാളികളും ശുചികരണ തൊഴിലാളികളും സജീവമാണ്. തുര്‍ക്കി ജീവന്‍ രക്ഷാ പ്രവര്‍ത്തകരും വിദ്യാലയങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങി. എമിലി ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണിക്കാവശ്യമായ സിമെന്റ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news