June 14, 2026

പാലോട്ട് പി.വി.വിനോദ്കുമാറും എടമന എം.ബി മനീഷയും സർക്കാർ ജോലിയിലേക്ക് : നിയമന ഉത്തരവ് കൈപ്പറ്റി.

0
Screenshot_2020-03-02-09-55-37-637_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :   നീണ്ട കാത്തിരിപ്പിനൊടുവിൽ   രണ്ട് അമ്പെയ്ത്ത്  താരങ്ങൾക്ക് സർക്കാർ ജോലി
.സംസ്ഥാന ദേശീയ
അമ്പെയ്ത്ത് മത്സരങ്ങളിൽ നിറസാന്നിധ്യമായ 
തവിഞ്ഞാൽ പഞ്ചായത്തിലെ പാലോട്ട് പി.വി.വിനോദ്കുമാറും എടമന എം.ബി മനീഷയുമാണ് സർക്കാർ സർവ്വീസിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർ മന്ത്രി ഇ.പി.ജയരാജന്റെ കയ്യിൽ നിന്ന് നേരിട്ട് നിയമന ശുപാർശ കൈപ്പറ്റി.സ്പോട്സ് ക്വാട്ടയിൽ ഇങ്ങനെ സംസ്ഥാനത്ത് 195 പേരെയാണ് സർക്കാർ നേരിട്ട് നിയമിക്കുന്നത്.ഇതിൽ അമ്പെയ്ത്ത് വിഭാഗത്തിൽ നാല് പേർക്ക് നിയമന ശുപാർശ നൽകിയെങ്കിലും വയനാട്ടിൽ നിന്നും ആകെ വിനോദ്കുമാറും മനീഷയും മാത്രം. രണ്ടുപേരെയും വിദ്യഭ്യാസ വകുപ്പിൽ എൽ.ഡി.ക്ലർക്ക് തസ്തികയിലേക്കാണ് നിയമിക്കുക. ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദത്തിലാണ് 40 കാരനായ വിനോദ്കുമാർ.കഴിഞ്ഞ 25 വർഷമായി ഊണും ഉറക്കവും മാറ്റിവെച്ച് അമ്പെയ്ത്ത് പരിശീലനങ്ങളും മത്സരങ്ങളുമായി ഓടി നടക്കുകയാണ് ഇദ്ദേഹം. ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ കേരളത്തിലേക്ക് ആദ്യ മെഡൽ കൊണ്ടുവന്നത് ഇദ്ദേഹമാണ്. 2012 ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ദേശീയ അമ്പെയ്ത്ത് മത്സരത്തിലാണ് മെഡൽ ലഭിച്ചത്.വെൺമണിയിൽ പ്രവർത്തിക്കുന്ന തലയ്ക്കൽ ചന്തു സ്കൂൾ ഓഫ് ആർച്ചറി എന്ന സ്ഥാപനത്തിന്റെ സെക്രട്ടറി കൂടിയാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കീഴിൽ വിവിധയിടങ്ങളിലായി 57 പേർക്ക് നിരന്തരം അമ്പെയ്ത്തിൽ പരിശീലനം നൽകിവരുന്നുണ്ട്. ഇതിനിടയിൽ കേരളത്തിലെ മിക്ക ജില്ലകളിലും സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.പല കുട്ടികളെയും ദേശീയ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിച്ച് മെഡൽ നേടികൊടുത്തു. മത്സരങ്ങൾക്ക് ആധുനിക രീതിയിലുള്ള വില്ല് ഇല്ലാത്തതാണ് മത്സരാർഥികൾക്ക് ഏറെ തടസമെന്ന് വിനോദ്കുമാർ പറയുന്നു. ഇതിന് ഒന്നിന് ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ വില വരും. ദേശീയ മത്സരങ്ങൾക്ക്  ഇവ അനിവാര്യമാണ്.ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിനോദ്കുമാർ പറഞ്ഞു. ജോലി കിട്ടിയാലും ഇതിനായുള്ള തീവശ്രമം തുടരുമെന്നും ഇദ്ദേഹം പറഞ്ഞു.വയനാട്ടിൽ തന്നെ നിയമനം ലഭിക്കുകയാണെങ്കിൽ ഒഴിവു ദിവസങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത് തുടരാനാവുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. പാലോട്ട് പി.വെള്ളന്റെയും കല്യാണിയുടെയും മകനായ വിനോദ്കുമാറിന് ആർച്ച, ആര്യ എന്നീ രണ്ട് മക്കളുമുണ്ട്. എടത്തന ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ആർച്ചയും അമ്പെയ്ത്ത് മത്സരത്തിൽ സജീവമാണ്. സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്. സുജാതയാണ് ഭാര്യ. എടമന മേച്ചേരിയിൽ എം.എ. ബാലകൃഷ്ണന്റെയും കമലയുടെയും മകളാണ് 24 കാരിയായ എം.ബി.മനീഷ. 2012 ൽ ദേശീയ അമ്പെയ്ത്ത് മത്സരത്തിലെ ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. കൂടാതെ ദേശീയ തലത്തിൽ വിവിധ വിഭാഗങ്ങളിൽ ആറ് മെഡലുകൾ വേറെയും നേടിയിട്ടുണ്ട്.പുല്പള്ളി ആർച്ചറി അക്കാദമിയിൽ നിന്നാണ് അമ്പെയ്ത്തിൽ പരിശീലനം നേടിയത്.
പ്ലസ് വൺ മുതൽ ഇവിടെ താമസിച്ചാണ് പഠിച്ചത്.ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിലും പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്.സ്പോർട്‌സ് കൗൺസിൽ മുൻ കോച്ച് എടമന സി.ആർ.ബാലകൃഷ്ണന്റെ കീഴിലാണ് പരിശീലനം നേടിയത്.ജോലി ലഭിച്ചാലും അമ്പെയ്ത്തിൽ പരിശീലനം തുടരുമെന്ന് മനീഷ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *