May 6, 2024

ഒമ്പതാമത് വയനാട് ബൈബിൾ കൺവെൻഷന് ബത്തേരിയിൽ തുടക്കമായി

0
Img 20200301 Wa0204.jpg
 – സുൽത്താൻ ബത്തേരി: മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതയുടെയും ഇതര – കത്തോലിക്കാ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വയനാട് ബൈബിൾ കൺവെൻഷന് ബത്തേരിയിൽ തുടക്കമായി. മുഖ്യവികാരി ജനറാൾ മോൺ. മാത്യു അറമ്പൻകുടി കോർഎപ്പിസ്കോപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമു ഹബലിയോടെയാണ് കൺവെൻഷന് തുടക്കമായത്. വി. കുർബാനയ്ക്ക് കൽപ്പറ്റ, ബത്തേരി മേഖലകളിലെ ബഹു. വൈദീകർ സഹകാർമ്മീകരായിരുന്നു. കത്തീഡ്രൽ വികാരി ഡോ. തോമസ് കാഞ്ഞിരമുകളിൽ ആമുഖപ്രഭാഷണം നടത്തി. തുടർന്ന് ഫാ. വർഗീസ് പന്തപ്പിള്ളിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രത്തിലെ സുവിശേഷപ്രഘോഷകനായ ഫാ. ജോഷ്വാ കൊച്ചുവിള യിലാണ് വചനപ്രഘോഷണം നയിക്കുന്നത്. – നടക്കേണ്ട വഴി തിരിച്ചറിഞ്ഞ് ദൈവത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യണമെന്നും സ്വയം വിശുദ്ധികരിച്ച് ആത്മാവിൽ ബലപ്പെടണമെന്ന് അദ്ദേഹം ആദ്യദിനത്തിൽ ആഹ്വാനം. ചെയ്തു. ഇന്ന് മുതൽ നാലാം തിയതി വരെ വൈകിട്ട് 5.00 ന് ഗാനശുശ്രൂഷയ്ക്ക് ആരം ഭിക്കുകയും 8.30 സമാപിക്കുകയും ചെയ്യും. ഇന്ന് അസംപ്ഷൻ ഫൊറോന വികാരി ഫാ. ജെയിംസ് പുത്തൻപറമ്പിൽ ആമുഖപ്രാർത്ഥന നടത്തും. തുടർന്ന് ഫാ. ജോഷ്വാ കൊച്ചുവിളയിൽ വചനപ്രഘോഷണവും വി. കുർബാനയുടെ വാഴ്വും നടത്തും. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചരുന്ന വിശ്വാസ സമൂഹത്തിന് തിരികെ പോകു വാൻ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *