March 29, 2024

ലോട്ടറി രംഗം പ്രതിസന്ധിയിൽ, സർക്കാർ ധനസഹായം നൽകണം, എ.ഐ.ടി.യു.സി

0
Img 20200321 Wa0122.jpg
മാനന്തവാടി: കോവിഡ് 19 വന്നതോടെ ലോട്ടറി വിൽപ്പന നടത്തി ഉപജിവനം നടത്തുന്നവർ പ്രതിസന്ധിയിലായിരിക്കുയാണ്. പ്രത്യേക സാഹചര്യത്തിൽ സർക്കാർ ലോട്ടറി വിൽപ്പന നടത്തുന്ന മുഴുവൻ ആളുകൾക്കും പതിനായിരം രൂപ വെച്ച് അടിയന്തര സഹായം നൽകണമെന്നും ആൾ കേരള ലോട്ടറി ട്രോഡേഴ്സ് യൂണിയൻ എഐടിയുസി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലോട്ടറിയുടെ വില വർധനവ് പിൻവലിക്കണമെന്നും വില വർദ്ധിച്ചത് ലോട്ടറി വിൽപനയിൽ വൻതേതിൽ കുറയുന്നതിന് കരാണമായെന്നും സാധാരണക്കാർ വിൽക്കുന്ന ടിക്കറ്റുകൾക്ക്  പ്രൈസുകൾ കുറഞ്ഞു പോകുന്നതായും പ്രൈസുകൾ വൻകിട ഏജൻസികൾ വാങ്ങി കുട്ടുകയും ചെയ്യുകയണ്.
 പ്രൈസുകളുടെ  വർദ്ധിപ്പിക്കണമെന്നും ലോട്ടറിയുടെ കമ്മീഷൻ ഏട്ട് രൂപ നൽകണമെന്നും ചില ജില്ലകളിൽ സസൊസൈറ്റികളുടെ മറവിൽ വിനാമികളുടെ പേരിൽ നടത്തുന്ന ലോട്ടറി കച്ചവടം ലോട്ടറി വകുപ്പും വിജിലൻസും പോലിസും അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ക്യൂ ആർ കോഡ് അപാകതകൾ പരിഷ്ക്കരിച്ച് കാരുണ്യ ടിക്കറ്റിന്റെ പ്രവർത്തനം   സജീവമാക്കണമെന്നും എഴുത്ത് ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഓണത്തിന്റെ ബോണസ് പതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിബു പോൾ, കെ. സജീവൻ, ബിജു പാറക്കൽ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *