April 25, 2024

ജില്ലയിലേക്ക് കർശന പ്രവേശന നിയന്ത്രണമെന്ന് പോലീസ് : അന്യ ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ വയനാട്ടിലേക്ക് കടക്കാതിരിക്കാനാണ് നിയന്ത്രണമെന്ന് കലക്ടർ

0
Img 20200322 Wa0269.jpg
കോവിഡ്-19 വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാതലത്തിൽ
വയനാട് ജില്ലയിലേക്ക് ഇന്നു മുതൽ പ്രവേശനത്തിന് കർശന
 നിയന്ത്രണം ഏർപ്പെടുത്തി.
സംസ്ഥാന അതിർത്തിക്ക് പുറമെ ഇന്നുമുതൽ അന്തർജില്ലാ അതിർത്തികളിൽ പരിശോധന അരംഭിച്ചു. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വാഹനങ്ങളിൽ വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിന്  ശേഷം മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. മറ്റ് ജില്ലയിൽ നിന്നും വരുന്നവരെ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ചരക്ക് വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമെ ജില്ലയിലേക്ക് കടത്തിവിടുകയുള്ളു. എല്ലാവരും പരിശോധനയുമായി സഹകരിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രക്കാർ കൈവശം കരുതണമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.
     മറ്റ് ജില്ലകളിൽ നിരീക്ഷണത്തിൽ ഉള്ളവർ വയനാട്ടിലേക്ക് കടക്കാതിരിക്കാൻ ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ല ഇത്തരം നിയന്ത്രണങ്ങൾ ഒന്നും വയനാട് ജില്ലാ കലക്ടർ അറിയിച്ചു.
വയനാട്ടിൽ നിന്ന് കെ.എസ്.ആർ.ടിസി, സ്വകാര്യ ബസ്സുകൾക്ക് മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് സ്വകാര്യ ബസ്സുകൾ വരുന്നതിനും തടസ്സമുണ്ടാവില്ല. മറ്റ് ജില്ലകളിൽ ക്വാറൻ്റയിൻ നിർദ്ദേശിക്കപ്പെട്ടവർ വയനാട്ടിൽ തങ്ങുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ കാര്യങ്ങൾക്ക് വരുന്നവരെ എവിടേയും തടഞ്ഞു നിർത്തില്ല. തിരിച്ചറിയൽ രേഖ സഹിതം സന്ദർശനത്തിൻ്റെ ആവശ്യം പൊലീസിനെ അറിയിച്ചാൽ പ്രവേശനം അനുവദിക്കുന്നതാണ്. വയനാട്ടുകാർക്ക് മറ്റ് ജില്ലകളിലേക്ക് പോകുന്നതിനും തടസ്സമുണ്ടാവില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *