April 25, 2024

സാഹസിക വിനോദസഞ്ചാരം: വയനാടിനു പ്രത്യേക പരിഗണന ലഭിച്ചേക്കും

0

കല്‍പറ്റ-സാഹസിക വിനോദസഞ്ചാര വികസനത്തില്‍ വയനാടിനു ടൂറിസം വകുപ്പിന്റെ പ്രത്യേക പരിഗണന ലഭിച്ചേക്കും. സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പി.ഉബൈദുല്ല, എന്‍.ഷംസുദ്ദിന്‍, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടിയാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്നത്. 
സാഹസിക വിനോദസഞ്ചാരത്തിനു ഏറ്റവും യോജിച്ച പ്രദേശമാണ് വയനാടെന്നു മന്ത്രിയുടെ മറുപടിയില്‍. ഇന്ത്യയിലെ ആദ്യത്തെ മൗണ്ടന്‍ സൈക്ലിംഗ് മത്സരം നടന്നതു വയനാട്ടിലെ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലാണെന്നു മറുപടിയില്‍ എടുത്തുപറയുന്നുണ്ട്.
സംസ്ഥാനത്തെ ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള 50 സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പട്ടിക ടൂറിസം വകുപ്പ് തയാറാക്കിവരികയാണ്. പട്ടികയില്‍ വയനാട്ടിലെ കാരാപ്പുഴ, കര്‍ലാട്, പ്രിയദര്‍ശിനി എന്‍വിറോണ്‍സ് എന്നിവ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയില്‍  ടൂറിസം രംഗത്തുള്ളവര്‍. കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍  നാഷണല്‍ അഡ്വഞ്ചര്‍  ഫൗണ്ടേഷനു കീഴില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 
തിരുവനന്തപുരം ജില്ലയിലെ കോവളം, കാപ്പില്‍, നെയ്യാര്‍ ഡാം, കൊല്ലം ജില്ലയിലെ തെ•ല, ജഡായുപാറ, അഷ്ടമുടിക്കായല്‍, പത്തനംതിട്ട ജില്ലയിലെ   ഗവി, കോന്നി, ഇടുക്കി ജില്ലയിലെ മൂന്നാര്‍, വാഗമണ്‍, കോട്ടയം ജില്ലയിലെ കുമരകം, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ടി, ചെറായി ബീച്ച്, തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി, പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാം, മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന്, കോഴിക്കോട് ജില്ലയിലെ തുഷാരഗിരി, കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട്, പാലക്കയംതട്ട്, കാസര്‍ഗോഡ് ജില്ലയിലെ റാണിപുരം, കോട്ടപ്പുറം തുടങ്ങിയവയും പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. രാജ്യത്തു പാരാഗ്ലൈഡിംഗ് നടക്കുന്ന പ്രധാനസ്ഥലങ്ങളിലൊന്നാണ് വാഗമണ്‍. അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്കും പ്രര്‍ത്തിക്കുന്ന വാഗമണിനെ സാഹസിക ടൂറിസം ഹോട്ട്‌സ്‌പോട്ടാക്കാനുള്ള തീരുമാനത്തിലാണ് ടൂറിസം വകുപ്പ്. കോവളത്തു പാരസെയ്‌ലിംഗ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ പുരോഗതിയിലാണ്. പോത്തുണ്ടി ഡാമില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മാണം അന്തിമഘട്ടത്തിലാണ്. വൈറ്റ് വാട്ടര്‍ കയാക്കിംഗിനു പ്രസിദ്ധമായ തുഷാരഗിരിയില്‍ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.  
സാഹസിക വിനോദസഞ്ചാര മേഖലയില്‍ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പ് നടത്തിവരികയാണ്. സുരക്ഷാമാനദ്ണ്ഡങ്ങള്‍ തയറാക്കുന്നതിനു കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതി കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം ആക്ടിവിക്ടികള്‍ ഉള്‍പ്പെടുത്തി സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് തയാറാക്കിയിട്ടുണ്ട്. കര, ജല, വ്യോമ മേഖലകളിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് റഗുലേഷന്‍സ്. അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലുമാണ് ടൂറിസം വകുപ്പ്. സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് അനുസരിച്ചായിരിക്കും രജിസ്‌ട്രേഷന്‍. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *