April 23, 2024

നിരോധനാജ്ഞ ലംഘിച്ചതിന് 12 കേസുകൾ : വയനാട്ടിൽ പോലീസ് കേസുകളുടെ എണ്ണം 39 ആയി .

0
കൽപ്പറ്റ :
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട്   പോലീസ് വിവിധ സ്റ്റേഷനുകളിലായി12 കേസുകൾ  എടുത്തു.ഇതോടെ കോവിഡ്  19 മായി ബന്ധപ്പെട്ട വയനാട്ടിൽ 39 കേസുകൾ പോലീസ് എടുത്തിട്ടുണ്ട്.
ഇന്ന് വിവിധ കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. കൽപ്പറ്റ, വൈത്തിരി, തലപ്പുഴ എന്നീ പോലീസ് സ്റ്റേഷനിലുകളിൽ ഓരോ കേസുകളും പടിഞ്ഞാറത്തറ, മീനങ്ങാടി,
തൊണ്ടർനാട് എന്നീ
ബത്തേരി പോലീസ് സ്റ്റേഷനിൽ 3
വീതവും സുൽത്താൻ
പോലീസ് സ്റ്റേഷനിലുകളിൽ 2 കേസുകൾ
കേസുകളും ആണ് രജിസ്റ്റർ ചെയ്തത്.
. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇതുവരെ 39 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയ കുറ്റത്തിന് കൽപ്പറ്റ, വെള്ളമുണ്ട പോലീസ് സ്റ്റേഷനിലുകളിൽ ഓരോ കേസുകളും.
വിദേശത്ത് നിന്നും വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകിയവർ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്തതിന് കൽപ്പറ്റ, അമ്പലവയൽ, പുൽപ്പള്ളി, വെള്ളമുണ്ട, മാനന്തവാടി, പനമരം, കേണിച്ചിറ, മേപ്പാടി എന്നി പോലീസ് സ്റ്റേഷനിലുകളിലായി 11 കേസുകളും രജിസ്റ്റർ ചെയ്തു.
സർക്കാർ ഉത്തരവ് അവഗണിച്ചുകൊണ്ട് ആരാധനാലയങ്ങളിൽ 20 പേരിൽ കൂടുതൽ അളുകളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രാർഥന നടത്തിയ കാര്യത്തിന് കൽപ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലുകളിലായി 4 കേസുകളും  20 ആളുകളിൽ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ട് വീട്ടിൽ ചടങ്ങ് സംഘടിപ്പിച്ചതിന് അമ്പലവയൽ, കേണിച്ചിറ പോലീസ് സ്റ്റേഷനിലുകളിലായി ഓരോ കേസുകളും, പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി അറിവുണ്ടായിട്ടും കൂട്ടത്തോടെ ആളുകൾ വന്ന് സാധനങ്ങൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതെ കച്ചവടം നടത്തിയ കുറ്റത്തിന് കമ്പളക്കാട്, പടിഞ്ഞാറത്തറ, തലപ്പുഴ എന്നി പോലീസ് സ്റ്റേഷനിലുകളിൽ 3 കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്ററിലായവർക്കെല്ലാം ജാമ്യം നൽകിയിട്ടുള്ളതാണന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *