April 26, 2024

പ്രതിസന്ധികള്‍ക്കിടയില്‍ കാരുണ്യവുമായി സന്നദ്ധസംഘടനകളും രംഗത്ത്.

0
Palliyal.jpeg

വെള്ളമുണ്ട;പ്രതിസന്ധിഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനകള്‍ രംഗത്ത്.കൂലിപ്പണിയെടുത്ത് നിത്യജീവിതം പുലര്‍ത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് പുറമെ കുടുംബം പട്ടിണിയാവാതിരിക്കാന്‍ സഹായക്കുക എന്ന ലക്ഷ്യത്തോടെയാണ് നിത്യോപയോഗസാധനങ്ങള്‍ കുടുംബങ്ങളിലെത്തിക്കുന്നത്.നിയന്ത്രണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ പുളിഞ്ഞാല്‍ പ്രദേശത്തെ കുടുംബങ്ങളുടെ  ദുരിതമകറ്റാന്‍ ഭക്ഷണക്കിറ്റുകള്‍ നല്‍കിയത് സി പി മൊയ്തീന്‍ ഹാജിയും കുടുംബവും ആണ്.പ്രയാസം അനുഭവിക്കുന്ന  700 ഓളം  കുടുംബങ്ങള്‍ക്കാണ്  ചയപ്പേരി പോക്കര്‍ ഹാജി സൈനബ ഹജ്ജുമ്മ ചാരിറ്റബിള്‍ കുടുംബ ട്രസ്റ്റ് എം ഡിയായ സി പി യുടെ നേതൃത്വത്തില്‍  ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത്  കൊവിഡ്19 ഭീതി കൂടി വന്നതോടെ കൂടുതല്‍ ദുരിതത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നസാഹചര്യത്തിലാണ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സിലറും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ മൊയ്തീന്‍ഹാജി കാരുണ്യ സന്ദേശവുമായി മുന്നിട്ടിറങ്ങിയത്.തരുവണ പള്ളിയാല്‍ ചാരിറ്റി ഗ്രൂപ്പ് പ്രദേശത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളില്‍ ധാന്യക്കിറ്റുകളെത്തിക്കുന്നുണ്ട്.അല്‍ഹസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിഎം ബുസിനസ്സ് ഗ്രൂപ്പാണ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.തരുവണയിലെ വാട്‌സാപ്പ് ഗ്രൂപ്പായ കാരുണ്യ ചാരിറ്റി ഗ്രൂപ്പ്് അരി,തേങ്ങ യുള്‍പ്പെടെയുള്ള ഭക്ഷയസാധനങ്ങളുടെ വിതരണം ആരംഭിച്ചു.ഗ്രൂപ്പിലെ അംഗങ്ങള്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് സാമൂഹ്യസേവനം നടത്തുന്നത്.ഐ എസ് എം ഈലാഫ് കമ്മറ്റിയുടെ കീഴില്‍ ജില്ലയിലുടനീളം വളണ്ടിയര്‍മാര്‍ ഭക്ഷണക്കിറ്റുകളുള്‍പ്പെടെയുള്ള സഹായങ്ങള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്.ജില്ലയിലെ വിവിധഭാഗങ്ങളിലുള്ള സന്നദ്ധസംഘടനകള്‍ഇത്തരത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *